ഈ ​സോ​പ്പു​ക​ൾ അ​ലി​യി​ക്കും വ​യ​നാ​ടി​ന്‍റെ ദുഃ​ഖ​ങ്ങ​ൾ
Thursday, September 5, 2024 1:56 AM IST
മു​ണ്ട​ത്തി​ക്കോ​ട്: വ​യ​നാ​ടി​നു കൈ​ത്താ​ങ്ങാ​വാ​ൻ സോ​പ്പ് ച​ല​ഞ്ചു​മാ​യി മു​ണ്ട​ത്തി​ക്കോ​ട് എ​ൻ​എ​സ്എ​സ് ഹ​യ​ർസെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​വോ​ള​ന്‍റി​യ​ർ​മാ​ർ.

വ​യ​നാ​ടി​നാ​യി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​നി​ർ​മി​ക്കു​ന്ന 150 വീ​ടു​ക​ൾ​ക്കാ​യു​ള്ള ധ​ന​സ​മാ​ഹ​ര​ണാ​ർ​ഥം 2000 സോ​പ്പു​ക​ൾ വി​പ​ണ​നം ചെ​യ്യാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് സ്കൂ​ളി​ലെ നൂ​റോ​ളം​വ​രു​ന്ന എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ. ഇ​തി​നാ​യി വി​വി​ധ ചാ​ല​ഞ്ചു​ക​ളാ​ണ് ഇ​വ​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും, ന​ഗ​ര​സ​ഭ​യു​ടെ ഗ്രീ​ൻ പ്രോ​ട്ടോ​കോ​ളി​നു പി​ന്തു​ണ​യു​മാ​യി എ​ൻ​എ​സ്എ​സ് ഒ​രു​ക്കി​യ പ്ലാ​സ്റ്റി​ക് ക​ള​ക്‌​ഷ​ൻ ബി​ന്നി​ന്‍റെ സ​മ​ർ​പ്പ​ണ​വും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും ശു​ചി​ത്വ മി​ഷ​ൻ തൃ​ശൂ​ർ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ കെ.​കെ. മ​നോ​ജ് നി​ർ​വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ ര​മ​ണി പ്രേ​മ​ദാ​സ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ച​ന്ദ്ര​ദാ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​രോ​ഹി​ണി, പ്രി​ൻ​സി​പ്പ​ൽ ജി.​പി. ശ്രേ​യ​സ്, രാ​ജു മാ​രാ​ത്ത്, കെ. ​ഗി​രി​ജ, ഹ​രി​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.