അരിമ്പൂരിൽ വാഹനമിടിച്ച് മയിൽ ചത്തു
Wednesday, September 4, 2024 6:52 AM IST
അ​രി​മ്പൂ​ർ: തൃ​ശൂ​ർ - വാ​ടാ​ന​പ്പ​ള്ളി സം​സ്ഥാ​ന പാ​ത​യി​ൽ അ​രി​മ്പൂ​ർ ഉ​ദ​യ ന​ഗ​ർ റോ​ഡി​നു സ​മീ​പം റോ​ഡി​ൽ വാ​ഹ​ന​മി​ടി​ച്ചു​കി​ട​ന്നി​രു​ന്ന മ​യി​ലി​നെ വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ച​ത്തു.

ഇ​തു​വ​ഴി ബൈ​ക്കി​ൽ വ​ന്ന വാ​ടാ​ന​പ്പി​ള്ളി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളാ​ണ് മ​യി​ൽ റോ​ഡി​ൽകി​ട​ന്ന് പി​ട​യു​ന്ന​തു​ക​ണ്ട​ത്. ഉ​ട​നെ മ​യി​ലി​നെ താ​ങ്ങി​യെ​ടു​ത്ത് എ​റ​വ് വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഡോ​ക്ട​ർ പ്ര​ഥ​മശു​ശ്രൂ​ഷ ന​ൽ​കി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി ജ​ഡം ഏ​റ്റു​വാ​ങ്ങി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം സം​സ്ക​രി​ച്ചു.