യൂ​ണി​വേ​ഴ്‌​സ​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഇ​ന്‍​സെ​പ്ഷ​ന്‍ 2024
Tuesday, September 3, 2024 1:48 AM IST
വ​ള്ളി​വ​ട്ടം: യൂ​ണി​വേ​ഴ്‌​സ​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഇ​ന്‍​സെ​പ്ഷ​ന്‍ 2024 മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൈ​പു​ണ്യ വി​ക​സ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ സം​ബ​ന്ധി​ച്ചും അ​തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പു​തു​താ​യി രൂ​പീ​ക​രി​ക്കു​ന്ന ക​ര്‍​മ​പ​ദ്ധ​തി​ക​ളെ​പ്പ​റ്റി​യും വി​ദ്യാ​ര്‍​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളു​മാ​യി മ​ന്ത്രി സം​വ​ദി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ജോ​സ് കെ. ​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വൊ​ക്‌​സ​ല​ൻ​സ് പ്ര​സം​ഗ​മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു മ​ന്ത്രി കാ​ഷ് അ​വാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്തു.

വ​യ​നാ​ട്ടി​ലെ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി കോ​ ള​ജ് എ​ന്‍​എ​സ്എ​സും മാ​നേ​ജ്‌​മെ​ന്‍റും സ്വ​രൂ​പി​ച്ച ഒ​രു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ന​ല്‍​കു​ന്ന​തി​നാ​യി പ്രി​ന്‍​സി​പ്പ​ല്‍ മ​ന്ത്രി​ക്കു കൈ​മാ​റി. കോ​ള​ജി​ല്‍ ആ​ രം​ഭി​ക്കു​ന്ന എ​ല്‍​ബി​എ​സ് കോ​ഴ്‌​സു​ക​ളു​ടെ ഫ്രാ​ഞ്ചൈ​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മ​ന്ത്രി പ്രി​ന്‍​സി​പ്പാ​ലി​നു ന​ല്‍​കി.


വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ ദി​ലീ​പ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ ഷാ​ജി, ഫെ​ഡ​റ​ല്‍ ബാ​ങ്ക് റീ​ജ​ണ​ല്‍ ഹെ​ഡ് എ​സ്. അ​ശ്വ​തി, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി വെ​ളി​യ​ത്ത്, ഡോ. ​കെ.​കെ. നാ​രാ​യ​ണ​ന്‍, ഡോ. ​എം.​വി. ജോ​ബി​ന്‍, ഡോ. ​ആ​ര്‍. പ്രേം​ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.