കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബക്ഷേ​ത്ര​ത്തി​ൽ ജൈ​വ ക​ര​നെ​ൽ​കൃ​ഷി വി​ള​വെ​ടു​ത്തു
Tuesday, September 3, 2024 1:47 AM IST
കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ​കു​രും​ബ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ ജൈ​വ ക​ര​നെ​ൽ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പു ന​ട​ത്തി. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് ക്ഷേ​ത്ര​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന "ദേ​വാ​ങ്ക​ണം ചാ​രു​ഹ​രി​തം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജൂ​ൺ അ​ഞ്ചി​നാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. മ​ട്ട​ത്രി​വേ​ണി നെ​ൽ​വി​ത്ത് ഉ​പ​യോ​ഗി​ച്ച് ഏ​ക​ദേ​ശം 15 സെ​ന്‍റ് ഭൂ​മി​യി​ൽ ആ​ട്ടി​ൻ​കാ​ഷ്ടം, പ​ച്ച​ച്ചാ​ണ​കം, പ​ച്ചി​ല​ക്ക​മ്പോ​സ്റ്റ് എ​ന്നി​വ മാ​ത്രം വ​ള​മാ​യി ഉ​പ​യോ​ഗി​ച്ചാ​ണു ക​ര​നെ​ൽ​കൃ​ഷി ചെ​യ്ത​ത്. ഇ​തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന അ​രി​യാ​ണ് ഉ​ത്രാ​ട​ദി​ന​ത്തി​ൽ ആ​ഘോ​ഷി​ക്കു​ന്ന നി​റ​പു​ത്ത​രി​ക്കാ​യു​ള്ള പു​ത്ത​രി​പ്പാ​യ​സ​ത്തി​നും അ​ന്നേ​ദി​വ​സ​ത്തെ ച​തുഃ​ശ​ത നി​വേ​ദ്യ​ത്തി​നും ഉ​പ​യോ​ഗി​ക്കു​ക.


കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. സു​ദ​ർ​ശ​ൻ നെ​ൽ​ക്ക​തി​ർ കൊ​യ്‌​തെ​ടു​ത്ത് വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് മെ​മ്പ​ർ പ്രേം​രാ​ജ് ചൂ​ണ്ട​ലാ​ത്ത്, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ സു​നി​ൽ ക​ർ​ത്ത, അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. മി​നി, എം.​കെ. ഉ​ണ്ണി, ദേ​വ​സ്വം മാ​നേ​ജ​ർ കെ. ​വി​നോ​ദ്, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി സെ​ക്ര​ട്ട​റി എ. ​വി​ജ​യ​ൻ, കോ​വി​ല​കം പ്ര​തി​നി​ധി സു​രേ​ന്ദ്ര വ​ർ​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.