കാ​ടു​കു​റ്റി മാ​വേ​ലിസ്റ്റോ​റി​നു മു​ന്നി​ൽ കൂ​ട്ട​ധ​ർ​ണ
Tuesday, September 3, 2024 1:47 AM IST
കാ​ടു​കു​റ്റി: പൊ​തു​വി​ത​ര​ണ​കേ​ന്ദ്ര​ങ്ങ​ളെ നി​ഷ്ക്രി​യ​മാ​ക്കി​യ പി​ണ​റാ​യി സ​ർ​ക്കാ​ർ വ​ൻ​കി​ട ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളെ​യും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളെ​യും സ​ഹാ​യി​ക്കു​ക​യാ​ണെ​ന്നും വ​ൻ​ലാ​ഭം കൊ​യ്യാ​നും ക​രി​ഞ്ച​ന്ത​യ്ക്കും പൂ​ഴ് ത്തി​വ​യ്പി​നും വി​ല​ക്ക​യ​റ്റ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി മെ​മ്പ​ർ അ​ഡ്വ. ഷോ​ൺ പെ​ല്ലി​ശേ​രി.

ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക, ന്യാ​യ വി​ല​യ്ക്ക് അ​വ​ശ്യ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ക, വി​ല​ക്ക​യ​റ്റം ത​ട​യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കാ​ടു​കു​റ്റി സ​പ്ലെെ​കോ മാ​വേ​ലി​സ്റ്റോ​റി​നു മു​ന്നി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


തു​ട​ർ​ഭ​ര​ണ​ത്തി​ന്‍റെ അ​ഹ​ന്ത​യി​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യെ​ന്നും തൊ​ഴി​ലു​റ​പ്പു​വേ​ത​ന​വും ക്ഷേ​മ പെ​ൻ​ഷ​നു​ക​ളും മ​റ്റു സാ​മൂ​ഹി​ക സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളും മു​ട​ങ്ങി​യ​തു മൂ​ലം സാ​ധാ​ര​ണ​ക്കാ​ർ ന​ട്ടം​തി​രി​യു​ക​യാ​ണെ​ന്നും സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഐ. ​ക​ണ്ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു ക​ണ്ട​രു​മ​ഠ​ത്തി​ൽ, മോ​ളി തോ​മ​സ്, ഷാ​ഹു​ൽ പ​ണി​ക്ക​വീ​ട്ടി​ൽ, അ​ഡ്വ. സി.​ഐ. വ​ർ​ഗീ​സ്, എം.​ഡി. വ​ർ​ഗീ​സ്, മേ​ഴ്സി ഫ്രാ​ൻ​സി​സ്, സോ​ജ​ൻ മേ​നാ​ച്ചേ​രി, കെ.​സി. മ​നോ​ജ്, ടി.​പി. പോ​ൾ, എം.​കെ. ശി​വ​ദാ​സ്, വി​നോ​ജ് കെ. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.