മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ള്‍​ക്കും ഓ​ണ​സ​മ്മാ​നം വി​ത​ര​ണം​ചെ​യ്ത് കോ​ടാ​ലി മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍
Wednesday, September 4, 2024 6:55 AM IST
കോ​ടാ​ലി: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി മു​ഴു​വ​ന്‍ അം​ഗ​ങ്ങ​ള്‍​ക്കും ഓ​ണ​സ​മ്മാ​നം വി​ത​ര​ണം​ചെ​യ്ത് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ടാ​ലി യൂ​ണി​റ്റ് മാ​തൃ​ക​യാ​യി.

യൂ​ണി​റ്റി​നു കീ​ഴി​ലെ 675 അം​ഗ​ങ്ങ​ള്‍​ക്കാ​യി മൂ​ന്നു​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഓ​ണ​സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്. 60 വ​യ​സ് പി​ന്നി​ട്ട​വ​ര്‍​ക്ക് 1000 രൂ​പ വീ​ത​വും അം​ഗ​ത്വ​മെ​ടു​ത്ത് 10 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് 400 രൂ​പ വീ​ത​വും സ​മ്മാ​നം​ന​ല്‍​കി. ശേ​ഷി​ക്കു​ന്ന​വ​ര്‍​ക്ക് 200 രൂ​പ വീ​ത​മാ​ണ് ഓ​ണ​സ​മ്മാ​നം ന​ല്‍​കി​യ​ത്.

വ്യാ​പാ​രി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യു​ള്ള ഭ​ദ്രം പ​ദ്ധ​തി​യി​ല്‍ അം​ഗ​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ടി.​എ​സ്. രാ​ജ​ന്‍റെ കു​ടും​ബ​ത്തി​നു മ​ര​ണാ​ന​ന്ത​ര​സ​ഹാ​യ​മാ​യി 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും ഇ​തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്തു. കോ​ടാ​ലി വ്യാ​പാ​ര​ഭ​വ​ന്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ള്‍​ഹ​മീ​ദ് ഓ​ണ​സ​മ്മാ​ന വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ജി. ര​ഞ്ജി​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്‍.​ആ​ര്‍. വി​നോ​ദ്കു​മാ​ര്‍, ജി​ല്ല ട്ര​ഷ​റ​ര്‍ ജോ​യ് മൂ​ത്തേ​ട​ന്‍, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ മ​ഞ്ഞ​ളി, യൂ​ണി​റ്റ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എം. ഉ​മേ​ഷ് ബാ​ബു, ട്ര​ഷ​റ​ര്‍ സാ​ബു പോ​ക്കാ​ക്കി​ല്ല​ത്ത്, ഫൗ​സി​യ ഷാ​ജ​ഹാ​ന്‍, സി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വി.​എം. ഷാ​ജ​ഹാ​ന്‍, ടൈ​റ്റ​സ് ക​ട്ട​ക്ക​യം, ജോ​ര്‍​ജ് സ​ഫി​ലോ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.