സ്നേ​ഹാ​ദ​രം 2കെ24 ​സം​ഘ​ടി​പ്പി​ച്ച് ചി​റ​ള​യം സ്കൂ​ൾ
Tuesday, September 3, 2024 1:48 AM IST
കു​ന്നം​കു​ളം: ചി​റ​ള​യം എ​ച്ച്സി​സി​ജി​യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്നേ​ഹാ​ദ​രം 2കെ24 ​എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ തൃ​ശൂ​ർ നി​ർ​മ​ല പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യേ​ഴ്സ്, എ​ഡ്യു ക്കേ​ഷ​ൻ കൗ​ൺ​സി​ലേ​ഴ്സ്, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ​മാ​ർ, എ​ച്ച്സി​സി​യി​ലെ മു​ൻ പ്ര​ധാ​ന അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ ആ​ദ​രി​ക്കാ​നും ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കാ​നു​മു​ള്ള കൂ​ടി​ച്ചേ​ര​ലാ​യി​രു​ന്നു സ്നേ​ഹാ​ദ​രം. എ​ഡ്യു​ക്കേ​ഷ​ൻ കൗ​ൺ​സി​ല​ർ സി​സ്റ്റ​ര്‌ മ​രി​യ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​സ്റ്റ​ര്‌ അ​നി​ജ അ​ധ്യ​ക്ഷ​യാ​യി.


ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ര്‌ അ​ൻ​സ ജോ​സ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ ആ​ദ​രി​ച്ചു. സി​സ്റ്റ​ര്‌ ജ​സ്റ്റി​ന സ്വാ​ഗ​തം​പ​റ‌​ഞ്ഞു. ഹോ​ളി​ചൈ​ൽ​ഡ് കോ​ൺ​വെ​ന്‍റ് സു​പ്പീ​രി​യ​ർ സി​സ്റ്റ​ര്‌ ആ​ൻ ജോ​സ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി സ്റ്റെ​ല്ല, സെ​ന്‍റി​ന​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. സ​ദാ​ന​ന്ദ​ൻ, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​സി​ൻ പി.​ജോ​ബ്, സ്കൂ​ൾ ലീ​ഡ​ർ കു​മാ​രി ഗ്രി​ജി​ല എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.