താ​ളൂ​പ്പാ​ട​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു
Saturday, July 20, 2024 1:51 AM IST
കോ​ടാ​ലി: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ മു​രി​ക്കു​ങ്ങ​ല്‍ താ​ളൂ​പ്പാ​ട​ത്ത് ക​ഴി​ഞ്ഞ​രാ​ത്രി കാ​ട്ടാ​ന​ക​ളി​റ​ങ്ങി കാ​ര്‍​ഷി​ക​വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു. താ​ളൂ​പ്പാ​ടം മു​ണ്ടാ​ട​ന്‍ ബാ​ബു, മു​ണ്ടാ​ട​ന്‍ പോ​ള്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ക​ള്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി​യ​ത്.

കു​ല​വ​രാ​റാ​യ ഇ​രു​ന്നൂ​റ്റി​യ​മ്പ​തോ​ളം വാ​ഴ​ക​ളും തെ​ങ്ങ്, അ​ട​യ്ക്കാ​മ​ര​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​ണ് ന​ശി​പ്പി​ച്ച​ത്. തീ​റ്റ​പ്പു​ല്‍​കൃ​ഷി​യും ആ​ന​ക​ള്‍ ന​ശി​പ്പി​ക​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് സ​മീ​പ​ത്തു​ള്ള തേ​ക്കു​തോ​ട്ട​ത്തി​ല്‍​നി​ന്ന് കാ​ട്ടാ​ന കൃ​ഷി​യി​ട​ത്തി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. പ​തി​വാ​യി കാ​ട്ടാ​ന​ക​ളി​റ​ങ്ങി​യി​രു​ന്ന പ്ര​ദേ​ശ​ത്ത് വ​നാ​തി​ര്‍​ത്തി​യി​ല്‍ അ​ധി​കൃ​ത​ര്‍ സോ​ളാ​ര്‍​വേ​ലി സ്ഥാ​പി​ച്ച​ശേ​ഷം കാ​ട്ടാ​ന​ശ​ല്യം കു​റ​വാ​യി​രു​ന്നെ​ന്നും ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി സോ​ളാ​ര്‍​വേ​ലി ശ​രി​യാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​താ​ണ് ആ​ന​യി​റ​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം ലി​ന്‍റോ പ​ള്ളി​പ​റ​മ്പ​ന്‍ പ​റ​ഞ്ഞു.


കൃ​ഷി​നാ​ശ​മു​ണ്ടാ​യ സ്ഥ​ലം വെ​ള്ളി​ക്കു​ള​ങ്ങ​ര ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ പ്രൊ​ബേ​ഷ​ന​റി റേ​ഞ്ച് ഓ​ഫീ​സ​ര്‍ ശ​ര​ത് മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.