എം​എ​ൽ​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും പെ​രും​തോ​ട്ടി​ലി​റ​ങ്ങി; ജ​ന​കീ​യ ശു​ചീ​ക​ര​ണം മാ​തൃ​കാ​പ​ര​ം
Saturday, July 20, 2024 1:51 AM IST
ക​യ്പ​മം​ഗ​ലം: എം​എ​ൽ​എ​യും ജ​ന​പ്ര​തി​നി​ധി​ക​ളും പെ​രും​തോ​ട്ടി​ലി​റ​ങ്ങി. ക​യ്പ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ജ​ല​സ്രോ​ത​സാ​യ പെ​രും​തോ​ട് വ​ലി​യ​തോ​ട് സം​സ്ഥാ​ന​ത​ല​ത്തി​ൽത​ന്നെ ഏ​റെ ശ്ര​ദ്ധ​നേ​ടി​യ ഒ​രു പ​ദ്ധ​തി കൂ​ടി​യാ​യി​രു​ന്നു.

ഇ.​ടി. ടൈ​സ​ൺ എം​ൽ​എ, മ​തി​ല​കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ത്രി​ത​ല പ​ഞ്ചാ​യ​ത്ത് സം​വി​ധാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽ പെ​രും​തോ​ട് വ​ലി​യ​തോ​ട് സം​ര​ക്ഷി​ച്ച​ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​യി​രു​ന്നു. 2017 മു​ത​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്തി​ക​ൾ ന​ട​ന്നു​വെ​ങ്കി​ലും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ർ​ഷം ന​വീ​ക​രി​ക്കാ​ൻ മൂ​ന്നു​ത​വ​ണ ടെ​ന്‌ഡ​ർ വി​ളി​ച്ചെ​ങ്കി​ലും ആ​രും എ​ടു​ത്തി​രു​ന്നി​ല്ല.

വീ​ണ്ടും ടെ​ന്‌ഡ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തോ​ട് ശു​ചീ​ക​രി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണ് എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും​ചേ​ർ​ന്ന് ശു​ചീ​ക​രി​ക്കാ​ൻ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ക​യ്പ​മം​ഗ​ലം മ​ണ്ഡ​ലം​ത​ല ഉ​ദ്‌​ഘാ​ട​നം മ​തി​ല​കം പ​ഞ്ചാ​യ​ത്തി​ലെ ക​ള​രി​പ്പ​റ​മ്പ് യു​പി സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തു​ള്ള പെ​രും​തോ​ട്ടി​ൽ ഇ​റ​ങ്ങി മാ​ലി​ന്യ​ങ്ങ​ൾ മാ​റ്റി ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം​ചെ​യ്തു.


മ​തി​ല​കം പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‌​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. പ്രേ​മാ​ന​ന്ദ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തോ​ട്ടി​ലി​റ​ങ്ങി ശു​ചീ​ക​ര​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സീ​ന​ത്ത് ബ​ഷീ​ർ, ശോ​ഭ​ന ര​വി, നി​ഷ അ​ജി​ത​ൻ, പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​എ​സ്. രാ​ജു, മ​ണി ഉ​ല്ലാ​സ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സു​മ​തി സു​ന്ദ​ര​ൻ, പ്രി​യ ഹ​രി​ലാ​ൽ, വി.​എ​സ്. ര​വീ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഉ​ദ്യോ​ഗ​സ്ഥ​രും നേ​തൃ​ത്വം​ന​ൽ​കി. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​കീ​യ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ഇ​ന്ന് രാ​വി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ നി​ർ​വ​ഹി​ക്കും വൈ​കീ​ട്ടോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും.

ഒ​ന്ന​ര​ക്കോ​ടി വി​നി​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ക​യെ​ന്ന് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു.