എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​മ്പ്
Saturday, July 20, 2024 1:51 AM IST
ആ​ളൂ​ർ: കൊ​ട​ക​ര സ​ഹൃ​ദ​യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​മ്പ് ആ​ളൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​എം​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ജോ​ജോ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ആ​ന്‍റോ ചു​ങ്ക​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ടി​യു കെ​യ​റി​നു കീ​ഴി​ൽ ആ​വി​ഷ്ക​രി​ക്കു​ന്ന സ്നേ​ഹ​ക്കൂ​ട് ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ തു​ക സ​മാ​ഹ​രി​ക്കു​ക​യാ​ണു ക്യാ​ന്പി​ന്‍റെ ല​ക്ഷ്യം.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തി സു​രേ​ഷ്, സ​ഹൃ​ദ​യ കോ​ള​ജ് പ്രി​ൻ​സി​പ്പല്‌ ഡോ. ​നി​ക്സ​ൺ കു​രു​വി​ള, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.എം.​എ​സ്. വി​ന​യ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർപേ​ഴ്സ​ൺ ഷൈ​നി തി​ല​ക​ൻ, സെ​ന്‍റ് ജോ​സ​ഫ് ഇ​എം​എ​ച്ച്എ​സ്എ​സ് ഹെ​ഡ് മി​സ്‌​ട്ര​സ് സി​സ്റ്റ​ർ ജ്യോ​തി, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി.​യു. വി​ജ​യ്, നേ​ഹ ജോ​ൺ​സ​ൺ, കെ. ​പാ​ർ​ഥി​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക്യാ​ന്പി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ൽ ജം​ഗ്ഷ​നി​ൽ ല​ഹ​രി വി​മു​ക്ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫ്ലാ​ഷ് മോ​ബ് ന​ട​ത്തി. സ​മാ​പ​ന​യോ​ഗം പി​.കെ. ഡേ​വി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.