ബ​ഥ​നി കോ​ളേ​ജി​ൽ ബു​ക്ക് ഫെ​യ​ർ
Saturday, July 20, 2024 1:51 AM IST
കു​ന്നം​കു​ളം: പു​സ്ത​ക വാ​യ​ന​യു​ടെ ആ​വ​ശ്യ​ക​ത വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ഥാ​നി​യ ഇ​ൻ​സ്റ്റി​റ്റൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സും പ്ര​ഫ​ഷ​ണ​ൽ ബു​ക്ക് സെ​ന്‍ററും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പു​സ്ത​ക​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി.

22 വ​രെ ന​ട​ക്കു​ന്ന പു​സ്ത​ക പ്ര​ദ​ർ​ശ​ന​ത്തി​ൽ പാ​ഠ്യ​പു​സ്ത​ക​ത്തി​നു പു​റ​മേ ഭാ​ഷ, സാ​ഹി​ത്യം, പൊ​തു​വി​ഞ്ജാ​നം എ​ന്നീ പു​സ്ത​ക​ങ്ങ​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പു​സ്ത​ക മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഫാ​. ഷാ​ജി ഐ​സ​ക്ക് നി​ർ​വ​ഹി​ച്ചു. ഫാ​. ബെ​ഞ്ച​മി​ൻ ഒഐസി ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കോ​ളജ് പ്രി​ൻ​സി​പ്പ​ല്‌ ഡോ. ​സി.​എ​ൽ. ജോ​ഷി, കോ​ളജ് ലൈ​ബ്രേ​റി​യ​ൻ ബി​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.