ക​ത്തോ​ലി​ക്ക അ​ധ്യാ​പ​ക​ർ ക്രി​സ്തു​വി​ന്‍റെ സ​ന്ദേ​ശ​വാ​ഹ​ക​രാ​ക​ണം: മാ​ർ താ​ഴ​ത്ത്
Saturday, July 20, 2024 1:51 AM IST
തൃ​ശൂ​ർ: ക​ത്തോ​ലി​ക്ക അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ക്രി​സ്തു​വി​ന്‍റെ സ​ന്ദേ​ശ​വാ​ഹ​ക​രാ​ക​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്. സ​ഭ പ്ര​തി​സ​ന്ധി നേ​രി​ടു​ന്പോ​ൾ ത​ര​ണം ചെ​യ്യാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ൽ നി​ൽ​ക്കേ​ണ്ട​വ​രാ​ണ് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് അം​ഗ​ങ്ങ​ൾ. തൃ​ശൂ​ർ അ​തി​രൂ​പ​ത ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് പ്ര​വ​ർ​ത്ത​ന വ​ർ​ഷ​വും മെ​റി​റ്റ് ഡേ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​യ് അ​ട​ന്പു​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പി. ​ആ​ന്‍റ​ണി, സി​സ്റ്റ​ർ ആ​ഗ്ന​സ്, ലി​ൻ​സി ജോ​സ​ഫ്, ജോ​ഫി സി. ​മ​ഞ്ഞ​ളി, ഗി​ൽ​ഡ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ.​ഡി. സാ​ജു, ട്ര​ഷ​റ​ർ പി.​ഡി ആ​ന്‍റോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


അ​തി​രൂ​പ​ത​യി​ൽ പ്ല​സ്ടു വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത പു​ത്ത​ൻ​പീ​ടി​ക സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, എ​സ്എ​സ്എ​ൽ​സി​യി​ൽ മി​ക​ച്ച വി​ദ്യാ​ല​യ​മാ​യി​തെ​ര​ഞ്ഞെ​ടു​ത്ത സേ​ക്ര​ട്ട് ഹാ​ർ​ട്ട് സി​ജി​എ​ച്ച്എ​സ്എ​സ്, എ​സ്എ​സ്എ​ൽ​സി​യി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ അ​തി​രൂ​പ​ത​യി​ലെ 39 ഹൈ​സ്കൂ​ളു​ക​ൾ, പ്ല​സ്ടു​വി​ൽ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വി​ജ​യം നേ​ടി​യ 16 സ്കൂ​ളു​ക​ൾ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​എ​ന്നീ പ​രീ​ക്ഷ​ക​ളി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ ഗി​ൽ​ഡ് അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ എ​ന്നി​വ​ർ​ക്കു​ള്ള ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു. കെ.​ജെ. സെ​ബി, സി​നി ജോ​ർ​ജ്, ജെ​ലി​പ്സ്, ലി​ൻ​സ​ൻ പു​ത്തൂ​ർ, സി​സ്റ്റ​ർ ജ​പ്ന, സി​സ്റ്റ​ർ ഷൈ​വി ജി​സ്, മ​ർ​ഫി​ൻ ടി. ​ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.