റോ​ഡ് നി​ർ​മാ​ണം: പെ​രു​മ്പി​ള്ളി​ശേ​രി​യി​ൽ ഗ​താ​ഗ​തക്കു​രു​ക്ക്
Saturday, July 20, 2024 1:51 AM IST
ചേ​ർ​പ്പ്: പൂ​ച്ചി​ന്നി​പ്പാ​ടം, ഊ​ര​കം കെഎ​സ്ടിപി റോ​ഡ് നി​ർമാ​ണത്തോടനുബന്ധിച്ചുള്ള ഗ​താ​ഗ​ത പ​രി​ഷ്ക്കാ​രം മൂ​ലം പെ​രു​മ്പി​ള്ളിശേ​രി സെ​ന്‍റ​റി​ൽ ഗ​താ​ഗ​ത കു​രു​ക്ക് വ​ർ​ധി​ക്കു​ന്നു. രാ​വി​ലെ എട്ടു മു​ത​ൽ പത്തുവ​രെ​യും വൈ​കീ​ട്ട് നേ​ര​ങ്ങ​ളി​ലുമാ​ണ് ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത്. വാ​ഹ​ന നി​യ​ന്ത്ര​ണ​ത്തി​ന് ഒ​രു അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ നി​ർ​ത്തി​യി​ട്ടുണ്ടെ​ങ്കി​ലും ഇ​യാ​ൾ​ക്ക് ഒ​ന്നും ചെ​യ്യു​വാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്.


പെ​രു​മ്പി​ള്ളി​ശേ​രി​യി​ൽ പോ​ലീ​സി​നെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​ക്കാ​ർ പ​റ​യു​ന്ന​ത്.