റോഡ് തകർച്ചയിൽ പ്രതിഷേധം
Saturday, July 20, 2024 1:51 AM IST
കാ​ഞ്ഞാ​ണി- ഏ​നാ​മാ​വ്- ഗു​രു​വാ​യൂ​ർ റോ​ഡി​ൽ
തെ​ങ്ങി​ൻതൈ ​ന​ട്ട്
കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

കാ​ഞ്ഞാ​ണി: ത​ക​ർ​ന്ന കാ​ഞ്ഞാ​ണി- ഏ​നാ​മാ​വ്- ഗു​രു​വാ​യൂ​ർ റോ​ഡി​ൽ തെ​ങ്ങി​ൻതൈ ​ന​ട്ട് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. കെ​എ​സ്ഇ​ബി 110 സ​ബ്സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് റോ​ഡി​ൽ വ​ലി​യ കു​ഴി​ക​ൾ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്ന​ത്. കു​ഴി​യി​ൽ വാ​ഹ​ന​ങ്ങ​ൾ വീ​ണ് ആ​ളു​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും നി​ത്യസം​ഭ​വ​മാ​യി.

കു​ഴി​ക​ൾ മൂ​ടാ​ത്ത പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ട​ിയി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി റോ​ഡി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി തെ​ങ്ങി​ൻ തൈ ​ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു.
പ്ര​തി​ഷേ​ധ സ​മ​രം ഐ​എ​ൻ​ടി​യു​സി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.കെ. പ്ര​കാ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.വി. അ​രു​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വാ​സു വ​ളാ​ഞ്ചേ​രി, ജോ​സ​ഫ് പ​ള്ളി​ക്കു​ന്ന​ത്ത്, സ്റ്റീ​ഫ​ൻ നീ​ല​ങ്കാ​വി​ൽ, ഷോ​യ് നാ​രാ​യ​ണ​ൻ, ജോ​ജു തേ​ക്കാ​ന​ത്ത് എ​ന്നി​വ​ർ പ്രസം ഗിച്ചു.

ബി​ജെ​പി ഒ​ല്ലൂ​ർ സെ​ന്‍റ​റി​ൽ
വാ​ഴ​വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു

ഒ​ല്ലൂ​ർ: ത​ലോ​ർ-​തൃ​ശൂ​ർ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ഒ​ല്ലൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ല്ലൂ​ർ സെ​ന്‍റ​റി​ലെ ഹോ​ട്ട​ൽ ശ്രീ​ഭ​വ​നു മു​ന്നി​ലു​ള്ള കു​ഴി​യി​ൽ വാ​ഴ​ന​ട്ടു പ്ര​തി​ഷേ​ധി​ച്ചു. ഉ​ദ്ഘാ​ട​നം ബി​ജെ​പി മ​ധ്യ​മേ​ഖ​ല ഉ​പാ​ധ്യ​ക്ഷ​ൻ ബി​ജോ​യ് തോ​മ​സ് നി​ർ​വ​ഹി​ച്ചു. ഒ​ല്ലൂ​ർ ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് എ​ട​ക്കു​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സു​ശാ​ന്ത് ഐ​നി​ക്കു​ന്ന​ത്ത്, ജെ​യി​ൻ പാ​ല​ത്തി​ങ്ക​ൽ, ജി​ല്ലാ സെ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ശ്വി​ൻ വാ​ര്യ​ർ, യു​വ​മോ​ർ​ച്ച ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജീ​ഷ് പൈ​ക്കാ​ട്ട്, ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ജോ​ണ്‍ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ബി​നോ​യ്, ഡി​വി​ജ്, ക​ർ​ഷ​ക​മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ജ​ശേ​ഖ​ര​ൻ, നി​ധി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചിയ്യാരത്ത് റോ​ഡി​ൽ
കി​ട​ന്നു പ്ര​തി​ഷേ​ധി​ച്ചു

ഒ​ല്ലൂ​ർ: ത​ലോ​ർ മു​ത​ൽ ചി​യ്യാരംവ​രെ റോ​ഡി​ന്‍റെ സ്ഥി​തി പ​രി​താ​പ​ക​ര​മാ​ണ്. റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​യ്ക്ക​ണ​മെ​നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ഒ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ പാ​ഴ്ച്ചെ​ടി​ക​ൾ ന​ട്ടും ച​ളി​ക്കു​ണ്ടാ​യ റോ​ഡി​ൽ കി​ട​ന്നും പ്ര​തി​ഷേ​ധി​ച്ചു. ബി​ജെ​പി ഒ​ല്ലൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ശാ​ന്ത് ഐ​നി​ക്കു​ന്ന​ത്ത് പ്ര​തി​ഷേ​ധം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പാ​ർ​ട്ടി മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​യി​ൻ, ട്ര​ഷ​റ​ർ ഡി​വി​ജ്, സെ​ക്ര​ട്ട​റി രേ​ഖ പ്ര​കാ​ശ്, സെ​ൽ കോ​ർ​ഡി​നേ​റ്റ​ർ അ​ശ്വി​ൻ വാ​ര്യ​ർ, ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫെ​ബി​ൻ ഫ്രാ​ൻ​സി​സ്, മ​ഹി​ള മോ​ർ​ച്ച ഒ​ല്ലൂ​ർ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ര​മ്യ മ​നേ​ജ്, ക​ർ​ഷ​ക മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .