പു​ത്തൂ​ർ സ​മാ​ന്ത​ര പാ​ലം : ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​ർ​ക്കു ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക കൈ​മാ​റി
Saturday, July 20, 2024 1:13 AM IST
പു​ത്തൂ​ർ: റോ​ഡ് വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മി​ക്കു​ന്ന പു​ത്തൂ​ർ സ​മാ​ന്ത​ര പാ​ല​ത്തി​ന് ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ വി​ത​ര ണം ചെ​യ്തു. 0.09 ഹെ​ക്ട​ർ ഭൂ​മി​യാ​ണു സ​മാ​ന്ത​ര പാ​ല​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. പു​ത്തൂ​ർ പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി മ​റ്റൊ​രു പാ​ലം നി​ർ​മി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

9.70 കോ​ടി ചെ​ല​വി​ലാ​ണു പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. ന​ട​ത്ത​റ, കൈ​നൂ​ർ വി​ല്ലേ​ജു​ക​ളി​ൽ​നി​ന്ന‌് യ​ഥാ​ക്ര​മം 6.58 സെ​ന്‍റ്, 10.66 സെ​ന്‍റ് ഉ​ൾ​പ്പെ​ടെ 17.24 സെ​ന്‍റ് ഭൂ​മി​യാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യ 2,44,79,856 രൂ​പ​യാ​ണ് ഉ​ട​മ​സ്ഥ​ർ​ക്കു വി​ത​ര​ണം ചെ​യ്ത​ത്.


പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​യാ​യി. എ​ഡി​എം ടി. ​മു​ര​ളി, ന​ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​വി​ദ്യ രാ​ജേ​ഷ്, പു​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി സു​നീ​ഷ്, ന​ട​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​ആ​ർ. ര​ജി​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​വി. സ​ജു, ഒ​ല്ലൂ​ക്ക​ര ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​നി പ്ര​ദീ​പ്കു​മാ​ർ, പു​ത്തൂ​ർ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സണ്‍ ലി​ബി വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, വി​വി​ധ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.