മ​ര​ത്ത​ടി ക​യ​റ്റി​വ​ന്ന ലോ​റി ചെ​രി​ഞ്ഞു
Saturday, July 20, 2024 1:13 AM IST
എ​രു​മ​പ്പെ​ട്ടി: നെ​ല്ലു​വാ​യി​ൽ ക​ലു​ങ്ക് പാ​ല​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്ന് മ​ര​ത്ത​ടി ക​യ​റ്റിവ​ന്നി​രു​ന്ന ലോ​റി ചെ​രി​ഞ്ഞു. നെ​ല്ലു​വാ​യ് മു​ണ്ടം​കോ​ട് റോ​ഡി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​ണ്ട​ൻ​കോടി​ലെ റ​ബർ തോ​ട്ട​ത്തി​ൽനി​ന്ന് റ​ബർ മ​ര​ത്ത​ടി​ക​ളു​മാ​യി വ​ന്നി​രു​ന്ന ലോ​റി​യാ​ണ് അപകട ത്തിൽപ്പെട്ടത്. ഈ ​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. മു​ണ്ട​ൻ​കോ​ട് ക്ഷേ​ത്ര ക​വാ​ട​ത്തി​നും റോ​ഡ​രികി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ലി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​മി​തഭാ​രം ക​യ​റ്റി വ​ന്ന​താ​ണ് ക​ലു​ങ്ക് പാ​ലം ത​ക​രാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് നാ​ട്ടു​കാ​ർ ആരോപിച്ചു.