പു​തു​ക്കാ​ട് സെ​ന്‍റ​റി​ലെ ചാ​യ​ക്ക​ട​യി​ല്‍​നി​ന്ന് ക​ഞ്ചാ​വ് മി​ഠാ​യി​യും ല​ഹ​രിവ​സ്തു​ക്ക​ളും പി​ടി​കൂ​ടി
Saturday, July 20, 2024 1:13 AM IST
പു​തു​ക്കാ​ട്: സെ​ന്‍റ​റി​ലെ ചാ​യ​ക്ക​ട​യി​ല്‍നി​ന്ന് ക​ഞ്ചാ​വ് മി​ഠാ​യി ഉ​ള്‍​പ്പ​ടെ വ​ന്‍​തോ​തി​ല്‍ നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ള്‍ പു​തു​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ക​ട ന​ട​ത്തി​യി​രു​ന്ന പ​റ​പ്പൂ​ക്ക​ര ചാ​ട്ടു​പ​റ​മ്പി​ല്‍ രാ​ജ​ന്‍, സ​ഹാ​യി​യാ​യി നി​ന്നി​രു​ന്ന കൊ​ട​ക​ര സ്വ​ദേ​ശി കാ​വു​ങ്ങ​ല്‍ സൈ​ ജോ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

23 ക​ഞ്ചാ​വ് മി​ഠാ​യി, 650 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ള്‍, ര​ണ്ട് ചാ​ക്ക് പാ​ന്‍​മ​സാ​ല, 100 ഓ​ളം പാ​ക്ക​റ്റ് വ്യാ​ജ സി​ഗ​റ​റ്റ് എ​ന്നി​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. രാ​ത്രി​യും പ​ക​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചാ​യ​ക്ക​ട​യു​ടെ മു​ക​ളി​ലു​ള്ള മു​റി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി വ​സ്തു​ക്ക​ള്‍. ക​ഞ്ചാ​വ് മി​ഠാ​യി​യും പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളും വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും വി​ല്പന ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ വി. ​സ​ജീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.


പു​തു​ക്കാ​ട് എ​സ്‌​ഐ എ​ന്‍. പ്ര​ദീ​പ്, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ അ​ജി, സ​ജീ​വ്, പ്ര​ശാ​ന്ത്, സി​പി​ഒ ശ്രീ​ജി​ത്ത്, സ്‌​പെ​ഷല്‍ ബ്രാ​ഞ്ച് ഗ്രേ​ഡ് എ​സ്‌​ഐ കെ.​കെ. വി​ശ്വ​നാ​ഥ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ല​ഹ​രി വ​സ്തു​ക്ക​ള്‍ പി​ടി​കൂ​ടി​യ​ത്.