ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യുവാവ്‍ മ​രി​ച്ചു
Friday, July 19, 2024 11:08 PM IST
പു​തു​ക്കാ​ട്: ദേ​ശീ​യ​പാ​ത ആ​മ്പ​ല്ലൂ​ര്‍ സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നി​ല്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി മൂ​ച്ചി​ക്കാ​ട് വീ​ട്ടി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദി​ന്‍റെ മ​ക​ന്‍ നൗ​ഫ​ല്‍ (25) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്നലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചാ​ല​ക്കു​ടി ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ലോ​റി ആ​മ്പ​ല്ലൂ​ര്‍ സെ​ന്‍റ​റി​ല്‍ നി​ന്ന് ക​ല്ലൂ​ര്‍ റോ​ഡി​ലേ​ക്ക് തി​രി​യു​ന്ന​തി​നി​ടെ തൃ​ശൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ബൈ​ക്ക് ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൗ​ഫ​ലി​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​തു​ക്കാ​ട് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.


എ​റ​ണാ​കു​ള​ത്തെ കൊ​റി​യ​ര്‍ സ​ര്‍​വീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് നൗ​ഫ​ല്‍. വീ​ട്ടി​ല്‍ നി​ന്ന് ജോ​ലി സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. മാ​താ​വ്: ന​ബീ​ന. സ​ഹോ​ദ​രി: സു​ല്‍​ഫി​യ.