വീ​ണു കി​ട​ന്നി​രു​ന്ന​ തെ​ങ്ങി​ൽ ബൈ​ക്ക് ഇ​ടി​ച്ച് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു
Friday, July 19, 2024 11:08 PM IST
ചാ​വ​ക്കാ​ട്: ബൈ​ക്ക് തെ​ങ്ങി​ൽ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. തി​രു​വ​ത്ര ചെ​ങ്കോ​ട്ട ന​ഗ​ർ ചി​ങ്ങനാ​ത്ത് അ​ബൂ​ബ​ക്ക​റാ(53)​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​ന് പു​ല​ർ​ച്ചെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി മു​ന​ക്ക​ക്ക​ട​വ് ഹാ​ർ​ബി​ലേ​ക്ക് ബൈ​ക്കി​ൽ പോ​കു​മ്പോ​ൾ ബ്ലാ​ങ്ങാ​ട് പാ​റ​ൻ​പ​ടി​യി​ൽ റോ​ഡി​ൽ വീ​ണ് കി​ട​ന്നി​രു​ന്ന തെ​ങ്ങി​ൽ ബൈ​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ചെ​ങ്കോ​ട്ട ആ​ലു​ങ്ങ​ൽ ഹൈ​ദ​റി(52)​നും പ​രി​ക്കേ​റ്റു.


ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ബൂ​ബ​ക്ക​റി​നെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​വി​ടെ വ​ച്ചാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ഇ​ന്ന് ന​ട​ത്തും. ഭാ​ര്യ: റു​ക്കി​യ. മ​ക്ക​ൾ: സി​ദ്ദീ​ഖ്, ഹ​ർ​ഷാ​ദ്, റു​ബീ​ന. മ​രു​മ​ക​ൻ: റ​ഷീ​ദ്.