ടോ​റ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു
Friday, July 19, 2024 11:08 PM IST
കു​ന്നം​കു​ളം: പാ​റേ​മ്പാ​ട​ത്ത് വ​ച്ച് ടോ​റ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. പോ​ർ​ക്കു​ളം കൊ​ങ്ങ​ണൂ​ർ സ്വ​ദേ​ശി കാ​യി​ൽ വ​ള​പ്പി​ൽ വീ​ട്ടി​ൽ ഷെ​ഫീ​ക്ക്(40) ആ​ണ് മ​രി​ച്ച​ത്.

കു​ന്നം​കു​ളം ഗു​രു​വാ​യൂ​ർ റോ​ഡി​ലെ പ്രി​യ​ദ​ർ​ശി​നി കെ​ട്ടി​ട​ത്തി​ൽ ത​നി​മ വ​ൺ ഗ്രാം ​ഗോ​ൾ​ഡ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് ഷ​ഫീ​ഖ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട ടോ​റ​സ് നി​ർ​ത്താ​തെ പോ​യി. ഷെ​ഫീ​ക്ക് സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.