വെ​ട്ടി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന​ക​ൾ വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു
Friday, July 19, 2024 1:49 AM IST
ചാ​യ്പ​ൻ​കു​ഴി: വെ​ട്ടി​ക്കു​ഴി​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി വാ​ഴ​ക​ളും തെ​ങ്ങു​ക​ളും ക​വു​ങ്ങു​ക​ളും ന​ശി​പ്പി​ച്ചു.

പൊ​റാ​യ് വ​ർ​ഗീ​സ്, പൊ​റാ​യി ബെ​ന്നി എ​ന്നി​വ​രു​ടെ 200 ഓ​ളം വാ​ഴ​ക​ളും ആ​റ് ക​വു​ങ്ങു​ക​ളും പ്ലാ​വു​ക​ളും ക​ട​പ്പാ​വും ന​ശി​പ്പി​ച്ചു. കാ​വു​ങ്ങ​ൽ ആ​ന്‍റ​ണി പൊ​റാ​യി ദേ​വ​സി​ക്കു​ട്ടി എ​ന്നി​വ​രു​ടെ പ​റ​മ്പു​ക​ളി​ൽ പ്ര​വേ​ശി​ച്ച് ജാ​തി, തെ​ങ്ങ് എ​ന്നി​വ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ എ​ത്തി​യ കാ​ട്ടാ​ന​ക​ളെ ബ​ഹ​ളം​വ​ച്ച് ഓ​ടി​ച്ചു​വെ​ങ്കി​ലും തി​രി​കെ എ​ത്തി​യാ​ണ് കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച​ത്. പു​ല​ർ​ച്ചെ അ​ഞ്ചി​നാ​ണ് തി​രി​ച്ചു​പോ​യ​ത്. ഫെ​ൻ​സിം​ഗ് ത​ക​ർ​ത്താ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ക​ട​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ ആ​ന​യി​റ​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി​ട്ടു​ണ്ട്. ഹാ​ങ്ങിം​ഗ് ഫെ​ൻ​സിം​ഗ് പോ​ലു​ള​ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ക്ക​ണ​മെ​ന്ന് കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ജെ​യിം​സ് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.