പെ​രും​തോ​ട് വ​ലി​യതോ​ട് ജ​ന​കീ​യ ശു​ചീ​ക​ര​ണം; ഉ​ദ്‌​ഘാ​ട​നം ഇ​ന്ന്
Friday, July 19, 2024 1:49 AM IST
ക​യ്പ​മം​ഗ​ലം: പെ​രും​തോ​ട് വ​ലി​യ​തോ​ട് ജ​ന​കീ​യ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം ഇ​ന്ന് മ​തി​ല​ക​ത്ത്.

ക​ള​രി​പ്പ​റ​മ്പ് യു​പി സ്കൂ​ളി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്ത് രാ​വി​ലെ 8.30ന് ​ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ബ​ഷീ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. രാ​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും.ഒ​ന്ന​ര​ക്കോ​ടി വി​നി​യോ​ഗി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ക. സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളും മ​തി​ല​കം ബ്ലോ​ക്ക് - ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ​പ​ങ്കാ​ളി​ത്വ​ത്തോ​ടെ​യും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ സം​ര​ക്ഷി​ച്ചു​വ​ന്ന ഈ ​തോ​ട് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം ന​വീ​ക​രി​ക്കാ​ൻ മൂ​ന്നു​ത​വ​ണ ടെ​ന്‌​ഡ​ർ വി​ളി​ച്ചെ​ങ്കി​ലും ആ​രും എ​ടു​ത്തി​രു​ന്നി​ല്ല.

വീ​ണ്ടും ടെ​ന്‌​ഡ​ർ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തോ​ട് ശു​ചീ​ക​രി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് പെ​രും​തോ​ട് വ​ലി​യ തോ​ട് ശു​ചീ​ക​രി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​തെ​ന്ന് ഇ.​ടി. ടൈ​സ​ൺ എം​എ​ൽ​എ, മ​തി​ല​കം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ഗി​രി​ജ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പെ​രും​തോ​ട് വ​ലി​യ​തോ​ടി​ന്‍റെ പെ​രി​ഞ്ഞ​നം മു​ത​ൽ ശ്രീ​നാ​രാ​യ​ണ​പു​രം ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​വ​രെ നി​ല​വി​ൽ മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ൾ മു​ത​ലാ​യ​വ​ർ നി​ര​വ​ധി പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്നു​ണ്ട്.


നാ​ളെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​കീ​യ ശു​ചീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ കെ.​പി. ജ​യ​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ലാ​ർ​ക്ക് സി.​എ. സി​ദ്ദി​ഖ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​രാ​ധാ​കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.