പള്ളികളിൽ തിരുനാൾ
Friday, July 19, 2024 1:49 AM IST
ക​ണ്ട​ശാം​ക​ട​വ് പ​ള്ളി​

ക​ണ്ട​ശാം​ക​ട​വ്: സെ​ന്‍റ്് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വിശുദ്ധ. ​യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​സ് ചാ​ല​ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. 24, 25 തി​യ്യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.

തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് 24ന് ​വൈ​കീ​ട്ട് 5.30 നു​ള​ള കു​ർ​ബാ​നയ്​ക്കു​ശേ​ഷം കൂ​ടു​തു​റ​ക്ക​ൽ ക​ർ​മ്മം ഉ​ണ്ടാ​കും. തി​രു​നാ​ൾ ദി​വ​സ​മാ​യ 25ന് ​രാ​വി​ലെ ആറിനും എട്ടിനും വിശുദ്ധ ​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​കും.പത്തിനു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​സ് എ​ട​ക്ക​ള​ത്തൂ​ർ മു​ഖ്യ​കാ​ർ​നാ​ക​നാ​കും. ഫാ. ​ജെ​സ്റ്റി​ൻ പൂ​ഴി​ക്കു​ന്നേ​ൽ തി​രു​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നോ​വേ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​കു​മെ​ന്ന് വി​കാ​രി ഫാ.​ജോ​സ് ചാ​ല​ക്ക​ൽ അ​റി​യി​ച്ചു.


അ​സി.​ വി​കാ​രി. ഫാ. ​നി​തി​ൻ പൊ​ന്നാ​രി ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.കെ. സേ​വ്യാ​ർ, ട്ര​സ്റ്റി​മാ​രാ​യ സാ​ബു മാ​ളി​യേ​ക്ക​ൽ, വി​ൽ​സ​ൺ പ​ള്ളി​ക്കു​ന്ന​ത്ത്, ടി.എ​ൽ. ജോ​സ​ഫ് , ആ​ന്‍റ​ണി വ​ട​ക്കേ​ത്ത​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

വ​രാ​ക്ക​ര പ​ള്ളി​

വ​രാ​ക്ക​ര: സൗ​ത്ത് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ​ത്തി​ൽ 18-ാമ​തു പ​രി​ശു​ദ്ധ ഉ​ണ്ണീ​ശോ​യു​ടെ ഊ​ട്ടു​തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഫൊ​റോ​ന വി​കാ​രി ഫാ. ​പോ​ൾ തേ​ക്കാ​ന​ത്ത് നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ജെ​യ്സ​ൺ ചി​റ്റി​ല​പ്പി​ള്ളി, തി​രു​നാ​ൾ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഇ​നാ​ശു മ​ഞ്ഞ​ളി, കൈ​ക്കാ​ര​ന്മാ​രാ​യ ഷോ​ബ​ൻ പ​ട്ടേ​രി, റാ​ഫി പ​നം​കു​ള​ത്തു​കാ​ര​ൻ, പോ​ൾ തോ​ട്ടാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 28 നാ​ണ് ഊ​ട്ടു​തി​രു​നാ​ൾ.