റോ​ഡി​ൽ മ​ര​ണ​ക്കു​ഴി​ക​ൾ: കെ​സി​വൈ​എം മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Friday, July 19, 2024 1:49 AM IST
തൃ​ശൂ​ർ: മ​ഴ​ക്കാ​ല​ത്തി​നു​മു​ന്പേ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്താ​തെ ജ​ന​ജീ​വി​തം ദു​ഷ്‌​ക​ര​മാ​ക്കി​യ സ​ർ​ക്കാ​ർ​നി​ഷ്‌​ക്രി​യ​ത്വം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ഷി വ​ട​ക്ക​ൻ. ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചു കെ​സി​വൈ​എം തൃ​ശൂ​ർ പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷാ​ദ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ജോ മോ​സ​സ്, ട്ര​ഷ​റ​ർ വി​ബി​ൻ ലൂ​യി​സ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജോ പ​ള്ളി​ക്കു​ന്ന​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്നേ​ഹ ബെ​ന്നി, അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ഥു​ൻ ബാ​ബു, സെ​ക്ര​ട്ട​റി ആ​ൽ​ബി​ൻ സ​ണ്ണി, സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളാ​യ സാ​ജ​ൻ ജോ​സ്, ആ​ഷ്‌​ലി​ൻ ജെ​യിം​സ്, സെ​ന​റ്റ് അം​ഗ​ങ്ങ​ളാ​യ ഡാ​നി​യേ​ൽ ജോ​സ​ഫ്, ഷാ​രോ​ൺ സൈ​മ​ൺ, ജു​വി​ൻ ജോ​സ്, റി​ൻ​സി റോ​യ്, വി​വി​ധ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​ർ, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ൾ, യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.