സീവ​റേ​ജ് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഗൗ​ര​വ ച​ർ​ച്ച​യു​മാ​യി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ
Friday, July 19, 2024 1:49 AM IST
ഗു​രു​വാ​യൂ​ർ: സീ​വ​റേ​ജ് മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് അ​മൃ​ത് ര​ണ്ടി​ലെ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഗു​രു​വാ​യൂ​രി​ലെ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​കൃ​ഷ്ണ​ദാ​സ് കൗ​ൺ​സി​ലി​നെ അ​റി​യി​ച്ചു.​

നി​ല​വി​ലെ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് വി​പു​ലീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.​ വ​ലി​യ​തോ​ട്ടി​ൽ മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.​ ച​ക്കം​ക​ണ്ട​ത്ത് മാ​ലി​ന്യം കെ​ട്ടി​കി​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം കൗ​ൺ​സി​ല​ർ​മാ​രാ​യ മെ​ഹ്‌​റൂ​ഫ്, ആ​ർ.​വി.​ ഷെ​റീ​ഫ് എ​ന്നി​വ​ർ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ചെ​യ​ർ​മാ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ച​ത്.​

മാ​ലി​ന്യം കാ​ന​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മെ​ഹ്‌​റൂ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.​ന​ഗ​ര​സ​ഭ​യി​ൽ ഡെ​ങ്കിപ്പ​നി പ​ട​രു​ന്ന​തി​ന് സ്വീ​ക​രി​ച്ചി​ട്ടു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളെ​കു​റി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ മൂ​ന്ന് സോ​ണു​ക​ളി​ലേ​യും ഉ​ദ്യോ​ഗ​സ്ഥ​ർ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.​


കു​ടിവെ​ള്ള ക​ണ​ക്‌ഷ​ന്‍റെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം ഏ​തൊ​ക്കെ വി​ഭാ​ഗ​ങ​ൾ​ക്ക് കു​ടി വെ​ള്ള ക​ണ​ക്ഷ​ൻ സൗ​ജ​ന്യ​മാ​ക്കാം എ​ന്ന​തി​നെക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​മെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.​

വാ​ർ​ഡു​ക​ളി​ലെ പ​ല റോ​ഡു​ക​ളി​ലും ഇ​നി​യും കു​ടി​വെ​ള്ള പൈ​പ്പ് ഇ​ടാ​നു​ള്ള​താ​യി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​പി. ഉ​ദ​യ​ൻ അ​റി​യി​ച്ചു.​

കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ എം.​കൃ​ഷ്ണ​ദാ​സ് അ​ധ്യ​ക്ഷ​നാ​യി.