ഒാട്ടോ ​ഡ്രൈ​വ​ർ​ക്ക് ക്രൂ​ര മ​ർ​ദനം: അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
Friday, July 19, 2024 1:49 AM IST
ചാ​വ​ക്കാ​ട്: മാ​ങ്ങാ ക​ച്ച​വ​ട​ത്തി​ന് പോ​യ​തി​ന്‍റെ പ​ണം ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വറെ ​വി​ളി​ച്ചുവ​രു​ത്തി ക്രൂ​ര​മാ​യി മ​ർ​ദിച്ച് അ​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ പി​ടി​യി​ൽ.
എ​ട​ക്ക​ഴി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​ഞ്ച​വ​ടി താ​മ​ര​ശേ​രി മു​സ്ത​ഫ (47), പ​ഞ്ച​വ​ടി മാ​രാ​ത്ത് ഷെ​ഫീ​ർ (43), കു​ഞ്ചേ​രി നാ​ലാം ക​ല്ല് കി​ഴ ക്ക​ത്ത​റ ഷാ​നി​ഫ് (33), പ​ഞ്ച​വ​ടി​വാ​ക്ക​യി​ൽ ദി​ലിഫ് (49), ​എ​ട​ക്ക​ര മാ​ലി​ക്കു​ള​ങ്ങ​ര മു​ഹമ്മ​ദ് അ​ൻ​വ​ർ (45) എ​ന്നി​വ​രെ​യാ​ണ് എസി പി ​ടി.​എ​സ്.​ സി​നോ​ജ് , എ​സ്എ​ച്ച്ഒ ​ടി.​ടി.​ വി​മ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ ജോലാ​ർപേ​ട്ട​യി​ൽനി​ന്ന് അ​റസ്റ്റ് ചെ​യ്ത​ത്.

എ​ട​ക്ക​ഴി​യൂ​ർ നാ​ലാം ക​ല്ല് വ​ലി​യക​ത്ത് അ​ബ്ദു​ൽ ഖാ​ദ​റി​ന്‍റെ മ​ക​ൻ ഹ​സ​ൻ ബ​സാ​രി (40)യെ​യാ​ണ് ക​ഴി​ഞ്ഞ 25ന് ​വൈകീട്ട് നാ​ലര​യോ​ടെ എ​ട​ക്ക​ഴി​യൂ​ർ നാ​ലാം ക​ല്ല് ബീ​ച്ചി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി കാ​റ്റാ​ടി മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽവ​ച്ച് പ​ത്തം​ഗസം​ഘം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.


ആ​ൾ​കൂ​ട്ട മ​ർ​ദ​ന​വി​വ​രം ഭ​യം മൂ​ലം പു​റ​ത്തുപ​റ​യാ​തെ വീ​ണുപ​രി​ക്കേ​റ്റു എ​ന്നു പ​റ​ഞ്ഞാ​ണ് ചാ​വ​ക്കാ​ട് കു​ന്നം​കു​ളം ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ് ഒ​രു കൈയിന്‍റെ ​ച​ല​നശേ​ഷി ന​ഷ്ട​മാ​യി ശ​രീ​ര​ത്തി​ൽ നീ​രുവ​ന്ന് അ​വ​ശ​നാ​യപ്പോ​ഴാ​ണ് വി​വി​രം പു​റ​ത്ത് അ​റി​യു​ന്ന​ത്.

പിന്നീട് ചാ​വ​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയതിനെത്തു​ട​ർ​ന്നാ​ണ് ത​മി​ഴ്നാട്ടി​ൽനി​ന്നു പ്ര​തിളെ ​പി​ടി​കൂ​ടി​യ​ത്. തെ​ളി​വെടുപ്പി​നു ശേ​ഷം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.