ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഓ​ണേ​ഴ്സ് ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ
Friday, July 19, 2024 12:35 AM IST
തൃ​ശൂ​ർ: ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഓ​ണേ​ഴ്സി​ന്‍റെ സം​ഘ​ട​ന​യാ​യ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഓ​ണേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ തൃ​ശൂ​ർ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​നു ഹോ​ട്ട​ൽ എ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ ന​ട​ക്കും. സ​മ്മേ​ള​ന​ത്തി​ന്‍റെ​യും കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും. പ്ര​സി​ഡ​ന്‍റ് റാ​ഫി ഫി​ന​ക്സ്, മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്, എ​ഡി​ജി​പി പി. ​വി​ജ​യ​ൻ, ജ​യ​രാ​ജ് വാ​ര്യ​ർ, ഇ​ർ​ഷാ​ദ് അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഉ​ട​മ​ക​ൾ ന​ടു​വി​ലാ​ൽ മു​ത​ൽ ജി​ല്ലാ ആ​ശു​പ​ത്രി​വ​രെ​യു​ള്ള തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ലെ 50 മ​ര​ങ്ങ​ളി​ൽ മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ വൈ​ദ്യു​ത​ദീ​പാ​ല​ങ്കാ​രം ന​ട​ത്തും. ഏ​റ്റ​വും മി​ക​ച്ച അ​ല​ങ്കാ​ര​മൊ​രു​ക്കു​ന്ന ഉ​ട​മ​യ്ക്കു കാ​ഷ് അ​വാ​ർ​ഡും മ​റ്റു സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കി​ട്ട് ഏ​ഴി​നു സ്വ​രാ​ജ് റൗ​ണ്ടി​ലെ നെ​ഹ്റു മ​ണ്ഡ​പ​ത്തി​നു സ​മീ​പം പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.


ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഓ​ണേ​ഴ്സ് ഗി​ൽ​ഡ് തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റാ​ഫി ഫി​ന​ക്സ്, സെ​ക്ര​ട്ട​റി ഷി​ജോ​ണ്‍ അ​ല​ൻ​ജീ​സ്, ട്ര​ഷ​റ​ർ ടി.​ജി. ജ​യേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി നീ​ല​ങ്കാ​വി​ൽ, പി​ആ​ർ​ഒ എം.​എ. ബി​ജു എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.