മനക്കൊടി - പുള്ള്, മനക്കൊടി - ശാസ്താംകടവ് റോഡുകൾ അടച്ചു
Friday, July 19, 2024 12:35 AM IST
അ​രി​മ്പൂ​ർ: വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ പു​ള്ള് - മ​ന​ക്കൊ​ടി റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു. ക​ന​ത്ത മ​ഴ​യി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ളം ഉ​യ​ർ​ന്ന് റോ​ഡി​നു മു​ക​ളി​ലൂ​ടെ ക​വി​ഞ്ഞൊ​ഴു​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. അ​ന്തി​ക്കാ​ട് പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് ഇ​തു​വ​ഴി ഗ​താ​ഗ​തം നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ന​ക്കൊ​ടി - പു​ള​ള് റോ​ഡും മ​ന​ക്കൊ​ടി - കോ​ട​ന്നൂ​ർ ശാ​സ്താം​ക​ട​വ് റോ​ ഡും അ​ട​ച്ചു. തൃ​ശൂ​രി​ലേ​ക്കു​ള്ള എ​ളു​പ്പ​വ​ഴി ആ​യ​തി​നാ​ൽ ഇ​തു​വ​ഴി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ട​ത​ട​വി​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന​ത്.