ബി​ന്നി ഇ​മ്മ​ട്ടി ഇ​നി ഓ​ർ​മ
Thursday, July 18, 2024 11:29 PM IST
തൃ​ശൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സ്ഥാ​പ​ക​നേ​താ​വും തൃ​ശൂ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റും സി​പി​എം ഏ​രി​യ ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​ന്നി ഇ​മ്മ​ട്ടി(63)​യു​ടെ മൃ​ത​ദേ​ഹം നി​റ​ഞ്ഞ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കി​ഴ​ക്കേ​കോ​ട്ട മാ​ർ യോ​ഹ​ന്നാ​ൻ മാം​ദാ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നു കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് ബി​ന്നി ഇ​മ്മ​ട്ടി അ​ന്ത​രി​ച്ച​ത്.

മൃ​ത​ദേ​ഹം സി​പി​എം തൃ​ശൂ​ർ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ലും സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​പ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​പെ​ട്ട നി​ര​വ​ധി പേ​ർ അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ക്കാ​നെ​ത്തി. സി​പി​എം നേ​താ​ക്ക​ളാ​യ എം.​എം. വ​ർ​ഗീ​സ്, എം.​കെ. ക​ണ്ണ​ൻ, ബേ​ബി ജോ​ണ്‍, പി.​കെ. ഷാ​ജ​ൻ തു​ട​ങ്ങി നി​ര​വ​ധി പേ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പി​ച്ചു. വൈ​കീ​ട്ട് അ​ഞ്ചി​നു കി​ഴ​ക്കേ​കോ​ട്ട​യി​ൽ സ​ർ​വ​ക​ക്ഷി അ​നു​സ്മ​ര​ണ​യോ​ഗം ചേ​ർ​ന്നു.


അ​നു​ശോ​ചി​ച്ചു

തൃ​ശൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി​സ​മി​തി മു​ൻ​പ്ര​സി​ഡ​ന്‍റും നി​ല​വി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ ബെ​ന്നി ഇ​മ്മ​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ​വി​വി​ഇ​എ​സ് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ൾ ഹ​മീ​ദ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. വി​നോ​ദ് കു​മാ​ർ, ട്ര​ഷ​റ​ർ ജോ​യ് മൂ​ത്തേ​ട​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​ടി. ജോ​ർ​ജ്, ജോ​ഷി മാ​ത്യു തേ​റാ​ട്ടി​ൽ, സീ​ജോ ചി​റ​ക്കേ​ക്കാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.