ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ​മാ​രാ​ർ​ക്കു പാനയോഗം പുരസ്കാരം
Thursday, July 18, 2024 1:37 AM IST
ഗു​രു​വാ​യൂ​ർ: തി​രു​വെ​ങ്കി​ടം പാ​ന​യോ​ഗ​ത്തി​ന്‍റെ ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള്ള​പു​ര​സ്കാ​ര​ങ്ങ​ൾ​പ്ര​ഖ്യാ​പി​ച്ചു.

ഗോ​പി വെ​ളി​ച്ച​പ്പാ​ട് സ്മാ​ര​ക​പു​ര​സ്കാ​രം(15,000 രൂ​പ) പ​ഞ്ച​വാ​ദ്യ​പ്രാ​മാ​ണി​ക​ൻ ചോ​റ്റാ​നി​ക്ക​ര വി​ജ​യ​ൻ​മാ​രാ​ർ​ക്കു സ​മ്മാ​നി​ക്കും. ച​ങ്ക​ത്ത് ബാ​ല​ൻ​നാ​യ​ർ സ്മാ​ര​ക​പു​ര​സ്കാ​രം(10001 രൂ​പ) ചെ​ണ്ട​ക​ലാ​കാ​ര​ൻ ചൊ​വ്വ​ല്ലൂ​ർ മോ​ഹ​ന​ൻ​നാ​യ​ർ​ക്കും ക​ല്ലൂ​ർ ശ​ങ്ക​ര​ൻ സ്മാ​ര​ക​പു​ര​സ്കാ​രം (5001 രൂ​പ) നാ​ഗ​സ്വ​ര​വി​ദ്വാ​ൻ പേ​ര​കം അ​ശോ​ക​നും എ​ട​വ​ന മു​ര​ളീ​ധ​ര​ൻ സ്മാ​ര​ക​പു​ര​സ്കാ​രം(5001 രൂ​പ) ക​ഥ​ക​ളി​സം​ഗീ​ത​ജ്ഞ​ൻ കോ​ട്ട​യ്ക്ക​ൽ മ​ധു​വി​നും അ​ക​മ്പ​ടി രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ സ്മാ​ര​ക​പു​ര​സ്കാ​രം(5001 രൂ​പ) കൃ​ഷ്ണ​നാ​ട്ടം ആ​ശാ​ൻ വെ​ട്ടി​ക്കാ​ട്ടൂ​ർ കൃ​ഷ്ണ​ൻ​ന​മ്പൂ​തി​രി​ക്കും സ​മ്മാ​നി​ക്കും. രു​ഗ്മി​ണി റി​ജ​ൻ​സി​യി​ൽ ഓ​ഗ​സ്റ്റ് 13 നു ​പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ളാ​യ ശ​ശി വാ​റ​ണാ​ട്ട്, ബാ​ല​ൻ വാ​റ​ണാ​ട്ട്, എ​ട​വ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ, മാ​ധ​വ​ൻ പൈ​ക്കാ​ട്ട് എ​ന്നി​വ​ർ അ​റി​യി​ച്ചു.