കാ​ട്ടു​പ​ന്നി​യെ കെ​ണി​വ​ച്ചു​പി​ടി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Thursday, July 18, 2024 1:37 AM IST
പു​ത്തൂ​ർ: മാ​ന്ദാ​മം​ഗ​ലം ദ​ർ​ഭ ഭാ​ഗ​ത്തു​നി​ന്നും കാ​ട്ടു​പ​ന്നി​യെ കെ​ണി​വ​ച്ചു പി​ടി​ച്ച ര​ണ്ടു​പേ​രെ മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി.

മാ​ന്ദാ​മം​ഗ​ലം ദ​ർ​ഭ സ്വ​ദേ​ശി നെ​ല്ലി​ക്ക​മ​ല​യി​ൽ ഡോ​ൺ (49), ആ​ശാ​രി​ക്കാ​ട് വ​ട്ടം​ക​ണ്ട​ത്തി​ൽ വ​ർ​ഗീ​സ് എ​ന്നു​വി​ളി​ക്കു​ന്ന ത​ങ്ക​ച്ച​ൻ (61) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡോ​ണി​ന്‍റെ വീ​ട്ടി​ൽ​നി​ന്നും പ​ന്നി​യെ പി​ടി​കൂ​ടു​വാ​ൻ ഉ​പ​യോ​ഗി​ച്ച കേ​ബി​ൾ​കു​രു​ക്കു​ക​ളും നാ​ട​ൻ​തോ​ക്കി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഈ​യ​ക്ക​ട്ട​ക​ളും ക​രി​മ​രു​ന്നും പി​ടി​ച്ചെ​ടു​ത്തു.

പ​ട്ടി​ക്കാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സി. ​പ്ര​ജി​ക്കു കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. മാ​ന്ദാ​മം​ഗ​ലം സ്റ്റേ​ഷ​നി​ലെ പ്രൊ​ബേ​ഷ​ന​റി റേ​ഞ്ച് ഓ​ഫീ​സ​ർ ഷി​നു മു​ഹ​മ്മ​ദ്‌, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം. ​ഷാ​ജ​ഹാ​ൻ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഗ്രേ​ഡ് എം.​പി. സ​ജീ​വ് കു​മാ​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​യു. രാ​ജ്‌​കു​മാ​ർ, എം.​എ​ൻ. ഷി​ജു, കെ.​വി. ദി​പു, കെ.​എ​സ്. ഷി​ജു, എ​ൻ.​ബി. ധ​ന്യ, സി.​എ​സ്. അ​ഞ്ജ​ന, പി.​എ. ജ​യ​ൻ, പ്ര​ബി​ൻ എ​ന്നി​വ​ർ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.