ന​ഷ്ട​ക്ക​ണ​ക്കി​ൽ കു​തി​ച്ച് ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക്
Thursday, July 18, 2024 1:37 AM IST
സ്വന്തം ലേഖകൻ

ഇ​രി​ങ്ങാ​ല​ക്കു​ട: സ​ഹ​ക​ര​ണ​മേ​ഖ​ല​യെ​ത്ത​ന്നെ ഞെ​ട്ടി​ച്ച ത​ട്ടി​പ്പ് ന​ട​ന്ന ക​രു​വ​ന്നൂ​ര്‍ സ​ഹ​ക​ര​ണ​ബാ​ങ്കി​ല്‍ ന​ഷ്ട​ക്ക​ണ​ക്ക് ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്. സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടു​പ്ര​കാ​രം ബാ​ങ്കി​ന്‍റെ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ ന​ഷ്ടം 418 കോ​ടി​യാ​ണ്. അ​വ​സാ​ന​മാ​യി ക​ണ​ക്കെ​ടു​പ്പ് ന​ട​ന്ന 2022-23 സാ​മ്പ​ത്തി​ക​വ​ര്‍​ഷ​ത്തെ ന​ഷ്ട​മാ​ണി​ത്. ഇ​തി​നു​ശേ​ഷം സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് ന​ട​ന്നി​ട്ടി​ല്ല.

2021-22 സാ​മ്പ​ത്തി​ക​വ​ര്‍​ഷം 325 കോ​ടി​യാ​യി​രു​ന്നു ന​ഷ്ടം. ബാ​ങ്കി​ല്‍ ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ 2020-21 വ​ര്‍​ഷം 309 കോ​ടി​യും. ത​ട്ടി​പ്പു​ക​ണ്ടെ​ത്തി ക​ര്‍​ശ​ന​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു സ​ഹ​ക​ര​ണ വ​കു​പ്പ് അ​റി​യി​ച്ച​ത് 2021 ലാ​ണ്. പി​ന്നീ​ട് വ​ര്‍​ഷം​തോ​റും ന​ഷ്ടം കൂ​ടു​ക​യാ​യി​രു​ന്നു.

നി​ക്ഷേ​പ​ക​ര്‍​ക്ക് ഇ​നി​യും 418 കോ​ടി തി​രി​കെ കൊ​ടു​ക്കാ​നു​ണ്ടെ​ന്നും ബാ​ങ്കി​ന്‍റെ പ​ക്ക​ലു​ള്ള മൊ​ത്തം ആ​സ്തി 43 കോ​ടി​യാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു. 2021 -22 സാ​ന്പ​ത്തി​ക​വ​ര്‍​ഷം നി​ക്ഷേ​പ​ക​ര്‍​ക്ക് തി​രി​കെ ന​ല്‍​കാ​നു​ള്ള​ത് 293 കോ​ടി​യാ​യി​രു​ന്ന​ത് 2022-23 വ​ര്‍​ഷം 284 കോ​ടി​യാ​യെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.


നി​ക്ഷേ​പ​ക​ർ​ക്കു നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ​മാ​ത്രം ന​ല്‍​കി മു​ത​ല്‍ തി​രി​കെ നി​ക്ഷേ​പി​പ്പി​ക്കു​ക​യാ​ണ്‌ ചെ​യ്ത​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. സ​ഹ​ക​ര​ണ​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. ത​ട്ടി​പ്പ് ക​ണ്ടെ​ത്തി ന​ട​പ​ടി​ക്കു നി​ര്‍​ദേ​ശി​ച്ച​ശേ​ഷ​വും 2022 വ​രെ​യും കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​ണ് അ​വ​സാ​ന​മാ​യി സ​മ​ര്‍​പ്പി​ച്ച അ​ന്വേ​ഷ​ണ​റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. 2018 മു​ത​ല്‍ 2021 വ​രെ വാ​ര്‍​ഷി​ക റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​തെ ക്ര​മ​ക്കേ​ട് ന​ട​ത്തി.

ഇ​ന്‍​പു​ട്ട് ടാ​ക്‌​സ് ക്ലെ​യിം ചെ​യ്യാ​തെ 89.97 ല​ക്ഷ​മാ​ണ് തി​രി​മ​റി. 2025 ല്‍ ​കാ​ലാ​വ​ധി​യെ​ത്തു​ന്ന 25 ചി​ട്ടി​ക​ളു​ടെ പ​ണം ന​റു​ക്കോ ലേ​ല​മോ ഇ​ല്ലാ​തെ പ​ണം 2020 ജൂ​ലൈ​യി​ല്‍ ന​ല്‍​കി. കു​ടി​ശി​ക​നി​വാ​ര​ണ​പ​ദ്ധ​തി​യി​ല്‍ വാ​യ്പ​ക​ള്‍​ക്കു പ​ലി​ശ ആ​നു​കൂ​ല്യം ന​ല്‍​കി​യെ​ങ്കി​ലും വാ​യ്പ​ക്ക​ണ​ക്ക് അ​വ​സാ​നി​പ്പി​ച്ചി​ല്ല. ‌നി​ക്ഷേ​പ​ത്തി​ലും വാ​യ്പ​യി​ലും ലാ​ഭ​ത്തി​ലും ഏ​റെ പി​ന്നാ​ക്കം​പോ​യെ​ങ്കി​ലും ബാ​ങ്കി​ന്‍റെ ക്ലാ​സി​ഫി​ക്കേ​ഷ​ന്‍ മാ​റ്റാ​തെ ജീ​വ​ന​ക്കാ​ര്‍ കൂ​ടു​ത​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ളും ശ​മ്പ​ള​വും വാ​ങ്ങി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു