കു​ഴി​യി​ൽ​ വീ​ണ പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷി​ച്ചു
Thursday, July 18, 2024 1:37 AM IST
കാ​ടു​കു​റ്റി: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന ശു​ചി​മു​റി​ക്കു​ഴി​യി​ൽ വീ​ണ പ​ശു​വി​നെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി പു​റ​ത്തേ​യ്ക്കെ​ടു​ത്തു. കാ​ടു​കു​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12-ാം വാ​ർ​ഡി​ൽ വാ​ഴ​പ്പി​ള്ളി ജോ​ർ​ജി​ന്‍റെ പ​ശു​വാ​ണു കു​ഴി​യി​ൽ വീ​ണ​ത്. പു​ല്ലു തി​ന്നു​ന്ന​തി​നാ​യി സ​മീ​പ​വാ​സി​യു​ടെ പ​മ്പി​ൽ കെ​ട്ടി​യി​ട്ട​താ​യി​രു​ന്നു​വെ​ങ്കി​ലും അ​ബ​ദ്ധ​ത്തി​ൽ കു​ഴി​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ഴം കൂ​ടു​ത​ലും വ്യാ​സം കു​റ​വു​മാ​യി​രു​ന്ന കു​ഴി​യി​ൽ നി​ന്നും പ​ശു​വി​നെ പു​റ​ത്തെ​ടു​ക്കു​വാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ചാ​ല​ക്കു​ടി ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ച​ത്.


കു​ഴി​യി​ല​റ​ങ്ങി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ര​ൻ ക​യ​റു​ക​ൾ ചു​റ്റി​ക്കെ​ട്ടി പ​ശു​വി​നെ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് മ​ണ്ണു​മാ​ന്തി യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണു പ​ശു​വി​നെ പു​റ​ത്തേ​യ്ക്കെ​ടു​ക്കാ​നാ​യ​ത്.