ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ള​ജ് വാർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം
Thursday, July 18, 2024 1:37 AM IST
ഗു​രു​വാ​യൂ​ർ: ശ്രീ​കൃ​ഷ്ണ കോ​ള​ജ് 60-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വാ​ധ്യാ​പ​ക- അ​ന​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി മ​ഹാസം​ഗ​മം ന​ട​ന്നു. ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ.​ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​പി.​എ​സ്.​ വി​ജോ​യ് അ​ധ്യ​ക്ഷ​നാ​യി.കോ​ള​ജ് വെ​ബ്സൈ​റ്റിന്‍റെ ഉ​ദ്ഘാ​ട​ന​വും ഡോ. ​വി.​കെ.​വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.


ദേ​വ​സ്വം ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ വി.​ജി. ര​വീ​ന്ദ്ര​ൻ, കെ.​പി. വി​ശ്വ​നാ​ഥ​ൻ, അ​ധ്യാ​പ​ക​രാ​യ ജി.​ജ​യ​കൃ​ഷ്ണ​ൻ, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, വി.​എ​ൻ. ശ്രീ​ജ, ആ​ർ.ഐ. ​ഇ​ജാ​സ്, ഡോ.​ ഇ.​കെ. സു​ധ, ഡോ.​ല​ക്ഷ്മി ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.