ഉ​മ്മ​ൻ​ചാ​ണ്ടി ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി മ​രു​ന്നു​വി​ത​ര​ണം ന​ട​ത്തി
Thursday, July 18, 2024 1:37 AM IST
ചേ​ർ​പ്പ്: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ 1-ാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​മ്മ​ൻ​ചാ​ണ്ടി ചാ​രി​റ്റ​ബി​ൾ ​സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​പ്പ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ൾ​ക്കു​ള്ള നെ​ബു​ലൈ​സേ​ഷ​ൻ മ​രു​ന്നുവി​ത​ര​ണം ന​ട​ത്തി. ഡിസിസി ​വൈ​സ് പ്ര​സി​ഡ​ന്‍റ്് സി.​ഒ. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡന്‍റ് സി.​എ​ൻ. ഗോ​വി​ന്ദ​ൻ​കു​ട്ടി മ​രു​ന്ന് ഏ​റ്റു​വാ​ങ്ങി.


സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​സി​ദ്ധാ​ർ​ഥ​ൻ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​ർ​ജ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ​ൻ​ ചാ​ർ​ജ് കെ.​കെ.​ കൊ​ച്ചു​മു​ഹ​മ്മ​ദ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സു​ജി​ഷ ക​ള്ളി​യ​ത്ത്, അ​വി​ണി​ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് പ്രി​യ​ൻ പെ​രി​ഞ്ചേ​രി, പ്ര​ദീ​പ് വ​ലി​യ​ങ്ങോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.