അ​രിലോ​റി നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞു
Thursday, July 18, 2024 1:37 AM IST
വ​ട​ക്കാ​ഞ്ചേ​രി: ഒ​ന്നാം​ക​ല്ല് സെ​ന്‍ററി​നു സ​മീ​പം അ​രി ക​യ​റ്റി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​നു കു​റു​കെ മ​റി​ഞ്ഞു. വ​ട​ക്കാ​ഞ്ചേ​രി- കു​ന്നം​കു​ളം ​സം​സ്ഥാ​ന​പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഇ​ന്നലെ പു​ല​ർ​ച്ചെ നാലോ​ടെ​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. പെ​രു​മ്പാ​വൂ​രി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ വാ​ഹ​ന​മാ​ണ് റോ​ഡി​ൽ മ​റി​ഞ്ഞ​ത്.

ഡ്രൈ​വ​ർ നെ​ന്മാ​റ സ്വ​ദേ​ശി ബെ​ന്നി (43) പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന 200ഓ​ളം ചാ​ക്ക് അ​രി പാ​ത​യോ​ര​ത്തേ​യ്ക്ക് മാ​റ്റി​യ ശേ​ഷം ക്രെ​യി​ൻ എ​ത്തി​ച്ച ശേ​ഷ​മാ​ണ് വാ​ഹ​നം റോ​ഡി​ൽ നി​ന്നും ഉ​യ​ർ​ത്തി​യ​ത്.


ലോ​റി​യി​ൽ നി​ന്നും റോ​ഡി​ൽ പ​ര​ന്ന ഓ​യി​ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ നീ​ക്കം ചെ​യ്തു. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും നാ​ട്ടു​കാ​രും മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.