റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്ക്
Thursday, July 18, 2024 1:37 AM IST
അ​യ്യ​ന്തോ​ൾ: കാ​ഞ്ഞാ​ണി റോ​ഡി​ൽ ഒ​ള​രി പ​ള്ളി​ക്കു മു​ന്നി​ലെ കു​ഴി​യി​ൽ ബൈ​ക്ക് വീ​ണ് വീ​ട്ട​മ്മ​യ്ക്കു പ​രി​ക്കേ​റ്റു. മു​ള​ങ്കു​ന്ന​ത്തു​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗ​വും തി​രൂ​ര്‍ മ​ള്‍​ട്ടി​പ​ര്‍​പ്പ​സ് സ​ഹ​ക​ര​ണ​സം​ഘം ബോ​ർ​ഡ് ഡ​യ​റ​ക്ട​റു​മാ​യ കോ​ഞ്ചേ​രി വീ​ട്ടി​ൽ സി​ന്ധു(50)​വി​നാ​ണു പ​രി​ക്കേ​റ്റ​ത്. ന​ട്ടെ​ല്ലി​നും ത​ല​യ്ക്കും കൈ​കാ​ലു​ക​ള്‍​ക്കും പ​രി​ക്കേ​റ്റ സി​ന്ധു​വി​നെ തൃ​ശൂ​ർ അ​ശ്വ​നി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന മ​ക​ൻ ആ​ന​ന്ദി​നു പ​രി​ക്കി​ല്ല.

ഇ​ന്ന​ലെ വൈ​കീ​ട്ട് നാ​ല​ര​യോ​ടെ ഒ​ള​രി​ക്ക​ര പ​ള്ളി​ക്കു സ​മീ​പ​ത്തു​ള്ള ഹോ​ട്ട​ല്‍ രാ​മ​ദാ​സി​നു മു​ന്നി​ലെ റോ​ഡി​ലെ കു​ഴി​യി​ലാ​ണ് ഇ​രു​വ​രും വീ​ണ​ത്. മ​ക​ന്‍ വി​ദേ​ശ​ത്തേ​ക്കു പോ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​റ്റു​പു​ഴ​യി​ലു​ള്ള ബ​ന്ധു​വി​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴാ​ണ് വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ന്ന റോ​ഡി​ലെ കു​ഴി​യി​ല്‍ ബൈ​ക്ക് വീ​ണ​ത്.


തൃ​ശൂ​ര്‍ - കാ​ഞ്ഞാ​ണി റോ​ഡി​ലെ കു​ഴി​ക​ളി​ല്‍ വീ​ണ് അ​പ​ക​ട​ങ്ങ​ള്‍ പ​തി​വാ​യി​ട്ടും അ​ധി​കൃ​ത​ര്‍ അ​ന​ങ്ങാ​പ്പാ​റ​ന​യം തു​ട​രു​ന്ന​തി​ല്‍ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പൈ​പ്പു​ക​ള്‍ ഇ​ടാ​ന്‍​വേ​ണ്ടി നി​ർ​മി​ച്ച് ഓ​ട​ക​ള്‍ പൂ​ണ​മാ​യി മൂ​ടി​യി​ട്ടി​ല്ല. പ​ല ഭാ​ഗ​ത്തും മ​ർ​ദം കൂ​ടി​യ​തി​നെ​തു​ട​ര്‍​ന്ന് പൊ​ട്ടി​യ പൈ​പ്പു​ക​ളി​ല്‍​നി​ന്നും കു​ടി​വെ​ള്ളം റോ​ഡി​ലേ​ക്ക് ഒ​ഴു​കി ഗ​ര്‍​ത്ത​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.