ക്രൈസ്ത​വ ച​രി​ത്ര മ്യൂ​സി​യം തു​റ​ന്നു
Thursday, July 18, 2024 1:37 AM IST
പാ​ല​യൂ​ർ: മാ​ർതോ​മ മേ​ജ​ർ ആ​ർ​ക്കി​ എ​പ്പി​സ്കോ​പ്പ​ൽ തീ​ർ​ഥ​കേ​ന്ദ്ര​ത്തി​ലെ ഭാ​ര​ത ക്രൈ​സ്ത​വച​രി​ത്ര മ്യൂ​സി​യം ന​വീ​ക​ര​ണ​ത്തി​നുശേ​ഷം തു​റ​ന്നുകൊ​ടു​ത്തു. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

മ്യൂ​സി​യ​ത്തി​ന്‍റെ ആ​ശീ​ർവാ​ദ​വും, ഉ​ദ്ഘാ​ട​ന​വും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ തീ​ർ​ഥ​കേ​ന്ദ്രം ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ.ഡോ. ​ഡേ​വി​സ് ക​ണ്ണ​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹവി​കാ​രി ഫാ. ​ഡെ​റി​ൻ അ​രി​മ്പൂ​ർ, തീ​ർ​ഥ​കേ​ന്ദ്രം മാ​നേ​ജിംഗ് ട്ര​സ്റ്റി ടി.​ജെ. സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ല​ടി ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ യൂ​ണി​വേ​ഴ്സി​റ്റി സം​സ്കൃ​ത കോ​ളജി​ലെ എം​എ മ്യൂ​സി​യോ​ള​ജി വി​ഭാ​ഗം പ്രഫ​സ​ർ ഫ്രാ​ൻ​സി​സിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ്യൂ​സി​യ​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യിട്ടുള്ള​ത്.


ഏ​റെ വ​ർ​ഷ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള ക​ല്ലു​ക​ളും താ​ളി​യോ​ല​ക​ളും ചെ​പ്പേ​ടു​ക​ളും തു​ട​ങ്ങി ക്രി​സ്തീ​യ പൗ​രാ​ണി​ക​ത​ക​ൾ നി​റ​ഞ്ഞ ഒ​ട്ട​ന​വ​ധി ച​രി​ത്രമൂ​ല്യ​ങ്ങ​ളു​ടെ സ​മ​ഗ്രക​ല​വ​റ​യാ​ണ് തീ​ർ​ഥകേ​ന്ദ്ര​ത്തി​ലെ ച​രി​ത്ര മ്യൂ​സി​യം. ഇ​ട​വ​ക​ക്കാ​രു​ടെ സ​ഹ​ക​ര​ണ​ത്തി​ലാ​ണ് ന​വീ​ക​ര​ണം.

ഉ​ദ്ഘാ​ട​ന​ത്തി​ന് ട്ര​സ്റ്റി​മാ​രാ​യ കെ.​ജെ. പോ​ൾ, സി.​എം. ബാ​ബു, ജോ​ഫി ജോ​സ​ഫ്, തീ​ർ​ഥകേ​ന്ദ്രം സെ​ക​ട്ട​റി ബി​ജു മു​ട്ട​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ഡി. ലോ​റ​ൻ​സ്, ക​ൺ​വീ​ന​ർ ബോ​ബ് എ​ല​വ​ത്തിങ്ക​ൽ, ജെ​ഫി​ൻ ജോ​ണി​ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.