വാ​ണി​യം​പാ​റയിൽ മ​ണ്ണി​ടി​ച്ചി​ൽ
Wednesday, July 17, 2024 1:16 AM IST
പ​ട്ടി​ക്കാ​ട്: വാ​ണി​യം​പാ​റ​യി​ൽ ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്ന് സ​ർ​വീ​സ് റോ​ഡി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞുവീ​ണു. ഇ​ന്ന​ലെ രാ​വി​ലെ തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള​ള പാ​ത​യി​ലാ​ണു മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യ​ത്. ഈ ​സ​മ​യം ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ഒ​ന്നും ക​ട​ന്നു​വ​രാ​തി​രു​ന്ന​തു വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

സ​ർ​വീ​സ് റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി മ​ണ്ണ് നീ​ക്കം​ചെ​യ്ത സ്ഥ​ല​ത്താ​ണു മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. പ്ര​ദേ​ശ​ത്ത് ഇ​നി​യും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.