ഒ​ല്ലൂ​രി​ൽ കാ​റു​ക​ളു​ടെ മു​ക​ളി​ലേ​ക്കു മ​രം വീ​ണു
Wednesday, July 17, 2024 1:16 AM IST
ഒ​ല്ലൂ​ർ: ചീരാ​ച്ചി വ​ള​വി​നു സ​മീ​പം മെ​യി​ൻ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളു​ടെ മു​ക​ളി​ലേ​ക്കു കൂ​റ്റ​ൻമാ​വ് ക​ട​പു​ഴ​കിവീ​ണു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് മു​റി​ച്ചു​മാ​റ്റാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടും മു​റി​ച്ചു​മാ​റ്റാ​തെ നി​ന്നി​രു​ന്ന മ​ര​മാ​ണു ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും ക​ട​പു​ഴ​കിവീ​ണ​ത്. റോ​ഡ് സൈ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ടു കാ​റു​ക​ളു​ടെ മു​ക​ളി​ലേ​ക്കാ​ണു മ​രം വീ​ണ​ത്.

സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ലും വൈ​ദ്യു​തി​ലൈ​നി​ലും മ​രം ത​ട്ടി​നി​ന്ന​തി​നാ​ൽ കാ​റു​ക​ൾ​ക്കു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ പ​റ്റി​യി​ല്ല.


മ​രം വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ഗ​താ​ഗ​തം ഒരുമ​ണി​ക്കൂറോ​ളം ത​ട​സ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. വൈദ്യുതി​ലൈ​ൻ ഓ​ഫാ​ക്കി​യ​ശേ​ഷ​മാ​ണു തൃ​ശൂ​രി​ൽ​നി​ന്ന് ഫ​യ​ർഫോ​ഴ്സെ​ത്തി മ​രം മു​റി​ച്ചു​നീ​ക്കി​യ​ത്. തൃ​ശൂ​ർ അ​സി​സ്റ്റ​ന്‍റ് ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ​രാ​ജ്, ഫ​യ​ർ​മാ​ൻ​മാ​രാ​യ ശി​വ​ദാ​സ്, ബി​ജോ​യ്, ഈ​നാ​ശു, ഹോം​ഗാ​ർ​ഡ് ബേ​ബി തു​ട​ങ്ങ​ിയ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മ​രം മു​റി​ച്ചു​നീ​ക്കി​യ​ത്.