പൂ​ങ്കു​ന്ന​ത്ത് വാ​ക​മ​രം ക​ട​പു​ഴ​കിവീ​ണു
Wednesday, July 17, 2024 1:16 AM IST
പൂ​ങ്കു​ന്നം: ശ​ക്ത​മാ​യ കാ​റ്റി​ൽ ന​ന്തി​ല​ത്ത് ജി ​മാ​ർ​ട്ടി​നു മു​ൻ​വ​ശ​ത്തെ കൂ​റ്റ​ന്‍ വാ​ക​മ​രം റോ​ഡി​ലേ​ക്കു ക​ട​പു​ഴ​കി വീ​ണു. ഒ​ഴി​വാ​യ​തു വ​ന്‍ ദു​ര​ന്തം. ഏ​റെ നേ​രം ഗ​താ​ഗ​ത​ക്കു​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു സം​ഭ​വം.

മ​രം കാറ്റ​ത്ത് ആ​ടി​യു​ല​ഞ്ഞു വീ​ഴു​ന്ന​തു​ക​ണ്ട് വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​യി​ട്ട​തി​നാ​ലാ​ണ് അ​പ​ക​ടം ഒ​ഴി​വാ​യ​ത്. കൂ​റ്റൂ​ര്‍ എം​എ​ല്‍​എ റോ​ഡി​ലേ​ക്കു പോ​കു​ന്ന ഒ​രു കാ​റി​നു മു​ക​ളി​ലേ​ക്കു മ​ര​ക്കൊ​മ്പു​ക​ള്‍ വീ​ണെ​ങ്കി​ലും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ല്ല.
ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി.