ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ചാ​ർ​ജി​ംഗ് സ്റ്റേ​ഷ​ൻ
Wednesday, July 17, 2024 1:16 AM IST
ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി ദേ​വ​സ്വം ചാ​ർ​ജി​ംഗ് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

കി​ഴ​ക്കേ ന​ട​യി​ലെ ദേ​വ​സ്വം ബ​ഹു​നി​ല വാ​ഹ​ന പാ​ർ​ക്കിംഗ് കേ​ന്ദ്ര​ത്തി​ലാ​ണ് പു​തി​യ ചാ​ർ​ജിംഗ് സ്റ്റേ​ഷ​ൻ. ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ.​വി.​കെ.​വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു.

ദേ​വ​സ്വം ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​പി. വി​ശ്വ​നാ​ഥ​ൻ, വി.​ജി. ​ര​വീ​ന്ദ്ര​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി.​ വി​ന​യ​ൻ തു​ട​ങ്ങി​യ​വ​ർ പങ്കെ ടുത്തു.​ മൂ​ന്ന് ലെ​വ​ൽ വ​ൺ, മൂ​ന്ന് ലെ​വ​ൽ ടു ​ചാ​ർ​ജ​റു​ക​ളാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.


സ്ഥാ​പി​ച്ച ചാ​ർ​ജ​റു​ക​ളി​ൽ മൂ​ന്ന് ലെ​വ​ൽ വ​ൺ ചാ​ർജ​ർ ഉ​പ​യോ​ഗി​ച്ച് സ്കൂ​ട്ട​ർ, ഓ​ട്ടോ, കാ​ർ എ​ന്നി​വ ചാ​ർ​ജ് ചെ​യ്യാം. മ​റ്റു മൂ​ന്ന് ലെ​വ​ൽ ര​ണ്ട് ചാ​ർ​​ജ​റു​ക​ൾ ടൈ​പ്പ് 2 ക​ണ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ചാ​ർ​ജ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉപയോഗിക്കാം.

ഒ​രു യൂ​ണി​റ്റി​ന് ജിഎ​സ്ടി ഉ​ൾ​പ്പെ​ടെ 20 രൂ​പ​യാ​ണ് നി​ര​ക്ക്.
ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യു​ള്ള ബോ​ൾ​ട്ട് എ​ർ​ത്ത് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ചാ​ർ​ജ​റു​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.