ക​ല്ലി​ടു​ക്കി​ൽ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ൽ
Wednesday, July 17, 2024 1:16 AM IST
പ​ട്ടി​ക്കാ​ട്: ക​ല്ലി​ടു​ക്ക് ഭാ​ഗ​ത്ത് പു​ന​ർ​നി​ർ​മി​ക്കു​ന്ന ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ത്ത​ത് പ്ര​ദേ​ശ​ത്തെ പ​തി​ന​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളെ വെ​ള്ള​ക്കെ​ട്ട് ഭീ​ഷ​ണി​യി​ലാ​ക്കി. ക​ഴി​ഞ്ഞദി​വ​സം മു​ത​ൽ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്നാ​ണ് പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​ൻ തു​ട​ങ്ങി​യ​ത്.

ക​ല്ലി​ടു​ക്ക് പീ​ച്ചി​ഡാം റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ദേ​ശ​ത്ത് ക​ലു​ങ്ക് പു​ന​ർ​നി​ർമി​ക്കു​ന്ന​ത്. എ​ന്നാ​ൽ മാ​സ​ങ്ങ​ളാ​യി​ട്ടും ക​ലു​ങ്കി​ന്‍റെ ഒ​രു​ഭാ​ഗം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​ൻ ക​രാ​ർ ക​മ്പ​നി​ക്ക് സാ​ധി​ച്ച​ത്.


മു​ന്പ് ക​ലു​ങ്കി​ലൂ​ടെ വെ​ള്ളം പോ​കാ​ൻ ര​ണ്ട് പൈ​പ്പു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​ത് ഒ​രു പൈ​പ്പ് മാ​ത്ര​മാ​ക്കി ചു​രു​ക്കു​ക​യും ചെ​യ്തു. മാ​ത്ര​മ​ല്ല മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പ് തെ​ക്കും​പാ​ടം തോ​ട് വൃ​ത്തി​യാ​ക്കാ​ത്ത​തും പ്ര​ദേ​ശ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​ൻ ഏ​റെ സാ​ധ്യ​ത​യു​ള്ള​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.