മരങ്ങൾ വീണ് പലയിടത്തും നാശനഷ്ടം
Wednesday, July 17, 2024 1:16 AM IST
ഞെ​രു​വിശേ​രി​യി​ലെ
ആ​ൽ​മു​ത്ത​ശ്ശി ഇ​നി ഓ​ർ​മ്മ

ചേർ​പ്പ്: നൂ​റ് വ​ർ​ഷ​ത്തോ​ളം നാ​ടി​ന് ത​ണ​ലേ​കി​യ ഞെ​രു​വിശേ​രി​യി​ലെ ആ​ൽമു​ത്ത​ശ്ശി ഇ​നി ഓ​ർ​മ​ക​ളി​ൽ. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ നാ​ട​ക അ​വ​ത​ര​ണ വേ​ദി​യും പൊ​തു​യോ​ഗ​ങ്ങ​ളും നടന്നിരുന്നത് ഇതിനു സമീപമാണ്. സ​മീ​പ​ത്തെ വൈ​ദ്യു​തിക്ക​മ്പി​ക​ളി​ൽ ആ​ൽ​മ​ര​ച്ചി​ല്ല​ക​ൾ ത​ട്ടിയെ​ങ്കി​ലും ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല. ഞെ​രു​ക്കാ​വ് വാ​രി​യ​ത്തി​നും ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​നും, സ​മീ​പ​ത്താ​യി​രു​ന്നു ആ​ൽ​മ​രം സ്ഥി​തി ചെ​യ്തി​രു​ന്ന​ത്.

1955 ൽ ​സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി നാ​ട്ടു​ക്കാ​രു​ടെ പ്ര​യ​ത്ന​ത്തോ​ടെ ചു​റ്റു​മ​തി​ലും പ​ണി​തു. അ​തി​ന്‍റെ 50ാം വാ​ർ​ഷി​ക​വും 2005 ൽ ​വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി​യ​താ​യി പ​രി​സ​ര​വാ​സി​യാ​യ വെ​ളോ​ത്ത് നാ​രാ​യ​ണ​ൻ കു​ട്ടി പ​റ​ഞ്ഞു.

പു​ത്ത​ൻ​ക​ട​പ്പു​റ​ം

ചാ​വ​ക്കാ​ട്: തൊ​ട്ടാ​പ്പ് ബ​ദ​ർ പ​ള്ളി​ക്ക​ടു​ത്ത് ആനാം​ക​ട​വി​ൽ കു​ഞ്ഞി​മോ​ന്‍റെ വീ​ടി​നു മു​ക​ളി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. ഇ​വി​ടെ പാ​ണ്ടി​കശാ​ല പ​റ​മ്പി​ൽ നി​ഷാ​ദും കു​ടും​ബ​വും വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ​ രാ​വി​ലെ 8.30​നാ​ണ് സം​ഭ​വം.​ ഓ​ടുമേ​ഞ്ഞ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് ഓ​ടും പ​ട്ടി​ക​യും മ​റ്റും താ​ഴെ വീ​ണെ​ങ്കി​ലും വീ​ട്ടു​കാ​ർ പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

പു​ത്ത​ൻ​ക​ട​പ്പു​റ​ത്ത് കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക നാ​ശ​ന​ഷ്ടമുണ്ടായി. ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞുവീ​ണു. വൈ​ദ്യു​ത കാ​ലു​ക​ൾ ഒ​ടി​ഞ്ഞുവീ​ണ​തി​നെ തു​ട​ർ​ന്ന് പ​ലയി​ട​ത്തും വൈ​ദ്യു​തി വി​ത​ര​ണം ത​ക​രാ​റി​ലാ​യി.

ഇ​തി​നി​ടെ ബ്ലാ​ങ്ങാ​ട് മേ​ഖ​ല​യി​ൽ അ​മി​ത​ വൈ​ദ്യു​തി പ്ര​വാ​ഹ​ത്തെ തു​ട​ർ​ന്ന് 15 വീ​ടു​ക​ളി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. ടി​വി, ഫ്രി​ഡ്ജ്, ഫാ​ൻ, മോ​ട്ടോ​ർ തു​ട​ങ്ങി​യ​വ കേ​ടു​വ​ന്നു. ഹൈവോ​ൾ​ട്ടേ​ജ് മൂ​ലം വൈ​ദ്യു​ത ലൈ​നി​ലെ ത​ക​രാ​റാ​ണ് വി​ന​യാ​യ​ത്.

പൂ​ക്കോ​ട്

മ​ണ്ണം​പേ​ട്ട: പൂ​ക്കോ​ട് വീ​ടി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. പൂ​ക്കോ​ട് പ​റാ​പ​റ​മ്പ​ത്ത് സു​രേ​ഷി​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് തൊ​ട്ട​ടു​ത്ത പ​റ​മ്പി​ല്‍ നി​ന്നി​രു​ന്ന തെ​ങ്ങ് വീ​ണ​ത്. ഇന്നലെ രാ​വി​ലെ 11 നായി​രു​ന്നു സം​ഭ​വം. വീ​ടി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

കൈ​പ്പ​റ​മ്പ്

കൈ​പ്പ​റ​മ്പ്: കൈ​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ​തി​നെ​ട്ടാം വാ​ര്‍​ഡി​ല്‍ പു​ത്തൂ​ർ പൊ​ന്ന​ര​ശേ​രി കോ​മ​ള​യു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണു. സം​ഭ​വ സ​മ​യ​ത്ത് വീ​ടി​ന​ക​ത്ത് കോ​മ​ള​യും മ​ക്ക​ളാ​യ അ​നൂ​പ്, പ്ര​സാ​ദ്, മ​രു​മ​ക​ൾ ശ​ര​ണ്യ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു. വീ​ടി​നന്‍റെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്നു​ള്ള വ​രാ​ന്ത​യു​ടെ മു​ക​ളി​ലൂ​ടെ തെ​ങ്ങ് വീ​ണ​തുകൊ​ണ്ട് ആ​ള​പാ​യമു​ണ്ടാ​കാ​തെ ര​ക്ഷ​പ്പെ​ട്ടു.
കാ​ര​ത്ര​കാ​ര​ൻ നി​ക്സ​ൺ ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തെ​ങ്ങാ​ണ് വീ​ണ​ത്. വി​വ​ര​മ​റി​ഞ്ഞ് വാ​ര്‍​ഡ് അം​ഗം അ​ജി​ത ഉ​മേ​ഷ്, മ​റ്റു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.​ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

പ​റ​പ്പൂ​ർ

പ​റ​പ്പൂ​ർ: ക​ന​ത്തമ​ഴ​യി​ല്‍ പ​റ​പ്പൂ​ര്‍ നാ​ഗ​ത്താ​ന്‍​കാ​വ് അ​ങ്ക​ണ​വാ​ടി റോ​ഡി​ല്‍ വീ​ടി​നു മു​ക​ളി​ല്‍ മ​രംവീ​ണു. ചി​റ്റി​ല​പ്പി​ള്ളി പൊ​റി​ഞ്ചു ജോ​സി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് ഇ​ന്നലെ രാ​വി​ലെ എ​ട്ടുമ​ണി​യോ​ടെ മാ​വ് വീ​ണ​ത്. ജോ​സി​ന്‍റെ ഭാ​ര്യ രേ​ഖ​യും മ​ക്ക​ളും കു​ര്‍​ബാ​ന​യ്ക്ക് പോ​യ സ​മ​യ​ത്താ​ണ് അ​പ​ക​ടം. വീ​ടി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

പ​റ​പ്പൂ​ര്‍ മ​ന​പ്പാ​ട്ടുപ​റ​മ്പി​ല്‍ ത​റ​യി​ല്‍ ഗോ​പി​യു​ടെ പ​റ​മ്പി​ലെ തെ​ങ്ങ് സ​മീ​പ​ത്തെ സ​ഹോ​ദ​ര​ന്‍റെ വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണു. ആ​ള​പാ​യ​മി​ല്ല.

പ​റ​പ്പൂ​ര്‍ നാ​ഗ​ത്താ​ന്‍​കാ​വ് പ​രി​സ​ര​ത്ത് ചി​റ്റി​ല​പ്പി​ള്ളി ഗ്രെ​യ്‌​സി​യു​ടെ പ​റ​മ്പി​ലെ തെ​ങ്ങ് മ​റി​ഞ്ഞുവീ​ണു.

പ​റ​പ്പൂ​ര്‍ - കൈ​പ്പ​റ​മ്പ് റോ​ഡി​ല്‍ കേ​ര ഓ​യി​ല്‍ മി​ല്ലി​ന് മു​ന്നി​ലെ തെ​ങ്ങ് ഇ​ല​ക്ട്രി​ക്ക് പോ​സ്റ്റി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണു. ഇ​ല​ക്ട്രി​ക്ക് ക​മ്പി​ക​ളി​ല്‍ കു​ടു​ങ്ങി ഗ​താ​ഗ​ത​ത്തി​ന ത​ട​സ​മാ​യി നി​ല്‍​ക്കു​ന്ന തെ​ങ്ങ് മു​റി​ച്ചുമാ​റ്റി വൈ​ദ്യു​തിവി​ത​ര​ണം പു​ന​ഃസ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

തോ​ളൂ​ർ

തോ​ളൂ​ർ: തോ​ളൂ​രി​ൽ ഇ​ന്നലെ രാ​വി​ലെ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണു. വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ക​യും ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്തു. ലൈ​ൻ ക​മ്പി​യി​ലേ​ക്കാ​ണ് തെ​ങ്ങ് വീ​ണ​ത്. കെ​എ​സ്ഇ​ബി ജീ​വ​നാ​ക്ക​രും മു​ണ്ടൂ​ർ ക്രെ​യി​ൻ സ​ർ​വീ​സും ചേ​ർ​ന്ന് ത​ട​സം മാ​റ്റി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചു.