തൃ​ശൂ​ർ -കു​ന്നം​കു​ളം റൂ​ട്ടി​ൽ ഇന്ന് സ്വ​കാ​ര്യബ​സ് പ​ണിമു​ട​ക്ക്
Wednesday, July 17, 2024 1:16 AM IST
കുന്നംകുളം: തൃ​ശൂ​ര്‍ - കു​റ്റി​പ്പു​റം സം​സ്ഥാ​ന പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​രി​ല്‍ നി​ന്നും വി​വി​ധ റൂ​ട്ടു​ക​ളി​ല്‍ ഓ​ടു​ന്ന ബ​സ് തൊ​ഴി​ലാ​ളി​ക​ള്‍ ഇന്ന് പ​ണി​മു​ട​ക്കും. തൃശൂ​രി​ല്‍നി​ന്നും കോ​ഴി​ക്കോ​ട്, കു​ന്നം​കു​ളം, ഗു​രു​വാ​യൂ​ര്‍, പാ​വ​റ​ട്ടി റൂ​ട്ടി​ലോ​ടു​ന്ന ബ​സ്സു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

കു​ഴി​യ​ട​യ്ക്ക​ൽ എ​ന്നു​പ​റ​ഞ്ഞ് കു​റ​ച്ച് കോ​ൺ​ക്രീ​റ്റ് മി​ശ്രി​തം വെ​ള്ളം നി​റ​ഞ്ഞ കു​ഴി​ക​ളി​ൽ കൊ​ണ്ടി​ടു​ന്ന ച​ട​ങ്ങ് മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. ഇ​പ്പോ​ൾ അ​തി​ലും വ​ലി​യ കു​ഴി​ക​ളാ​ണ് തൃ​ശൂ​ർ കു​ന്നം​കു​ളം റൂ​ട്ടി​ൽ രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്.


മ​ഴ ക​ന​ത്ത​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര​യും ദു​ഷ്ക​ര​മാ​യി. ഈ ​റൂ​ട്ടി​ൽ ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ്വ​കാ​ര്യ ബ​സു​കാ​രാ​ണ് ഇ​പ്പോ​ൾ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. കയ്​പ്പ​റ​മ്പി​ൽ നി​ന്നും ചൂ​ണ്ട​ലി​ലേ​ക്ക് ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ ജാ​ഥ​യും ഉ​ണ്ടാ​കും.