പാരീസ്: പാരീസ് ഒളിമ്പിക്സിലെ മത്സരങ്ങള്‍ അവസാനിച്ചു. മെഡല്‍ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവും അടക്കം 126 മെഡലുകളാണ് അമേരിക്ക നേടിയത്.
91 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. 40 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലുമാണ് ചൈന സ്വന്തമാക്കിയത്.
20 സ്വര്‍ണമെഡലടക്കം 45 മെഡലുകള്‍ നേടിയ ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. 12 വെള്ളിയും 13 വെങ്കലവും ജപ്പാന് സ്വന്തമാക്കി. ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആറ് മെഡലുകള്‍ നേടിയ ഇന്ത്യ 71-ാം സ്ഥാനത്താണ്.