പാരീസ്: 2024 ഒളിമ്പിക്സ് വനിതാ വിഭാഗം 54കിലോഗ്രാം ബോക്സിംഗില്‍ ഇന്ത്യയുടെ പ്രീതി പവാറിന് വിജയം. വിയറ്റ്നാം താരം തി കിം ആനിനെയാണ് പ്രീതി തോല്‍പ്പിച്ചത്.
അഞ്ചേ പൂജ്യം എന്ന സ്കോറിനാണ് പ്രീതി വിജയിച്ചത്. വിജയത്തോടെ പ്രീതി പ്രീക്വാര്‍ട്ടറിലെത്തി.
പ്രീക്വാര്‍ട്ടറില്‍ കൊളംമ്പിയന്‍ താരം മാര്‍സെല യെനി ഏരിയാസ് ആണ് പ്രീതിയുടെ എതിരാളി. ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജെതാവാണ് പ്രീതി.