പാരിസ്: ടോക്കിയോ ഒളിന്പിക്സില്‍ പുരുഷ ജാവലിന്‍ ത്രോയിലൂടെ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം സമ്മാനിച്ച നീരജ് ചോപ്ര ഇന്നു ഫീല്‍ഡിലിറങ്ങും. യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ബിയിലാണ് നീരജ് ചോപ്ര മത്സരിക്കുന്നത്.
ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ട് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.20 മുതല്‍ നടക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് കിഷോര്‍ ജെന്നയും ജാവലിന്‍ത്രോയില്‍ മത്സരിക്കുന്നുണ്ട്. ഗ്രൂപ്പ് എയിലാണ് കിഷോര്‍ ജെന്ന യോഗ്യതാ റൗണ്ടില്‍ പോരാടുക. ഉച്ചകഴിഞ്ഞ് 1.50 മുതലാണ് ഗ്രൂപ്പ് എ മത്സരം.
അതേസമയം, ഹോക്കിയില്‍ ഫൈനല്‍ ഉറപ്പിക്കാന്‍ പി.ആര്. ശ്രീജേഷും സംഘവും ഇന്നിറങ്ങും. ക്വാര്‍ട്ടറില്‍ ശ്രീജേഷിന്റെ മികവിൽ ബ്രിട്ടനെ ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ഇന്ത്യന്‍ ടീം സെമിയിൽ എത്തിയത്. സെമിയില്‍ ജര്‍മനിയെ മറികടന്നാല്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍ ഉറപ്പിക്കാം. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് മത്സരം.
ടേബിൾ ടെന്നിസ് വനിതാ ടീം ഇനത്തിൽ ക്വാർട്ടറിൽ പ്രവേശിച്ചതിനു പിന്നാലെ പുരുഷ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇന്ത്യ ചൈനയ്ക്കെതിരേ ഇറങ്ങും. ഉച്ചകഴിഞ്ഞ് 1.30നാണ് ഇന്ത്യ x ചൈന പോരാട്ടം.