പാരീസ്: 2024 ഒളിമ്പിക്സ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയെ പരാജയപ്പെടുത്തിയ ഫ്രാന്‍സ് സെമിഫൈനലിലെത്തി.
ജീന്‍ ഫിലിപ്പ് മറ്റേറ്റയാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിലാണ് മറ്റേറ്റ ഗോള്‍ സ്കോര്‍ചെയ്തത്.
മത്സരത്തില്‍ മികച്ച പ്രകടനം നടത്താനായെങ്കിലും അര്‍ജന്റീനയ്ക്ക് ഗോള്‍ മാത്രം കണ്ടെത്താനായില്ല. 2008ന് ശേഷം ഒളിമ്പിക്സ് സ്വര്‍ണം ലക്ഷ്യമിട്ടെത്തിയ അര്‍ജന്റീന ഇതോടെ പുറത്തായി.
മുന്‍ താരം ഹാവിയര്‍ മഷെറാനോ പരിശീലിപ്പിക്കുന്ന യുവനിരയാണ് ഇത്തവണ അര്‍ജന്റീനയ്ക്കായി കളിത്തിലിറങ്ങിയത്. സീനിയര്‍ താരം ഒട്ടാമെന്‍ഡിയും ടീമില്‍ ഉണ്ടായിരുന്നു.