ന്യൂഡല്‍ഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയില്‍ ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് അന്വേഷണം നടത്തും. സമിതി രൂപീകരിച്ചാണ് അന്വേഷണം.
ഒരാഴ്ചയ്ക്കകം അന്വേഷണം നടത്തി ഗുസ്തി ഫെഡറേഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. വീഴ്ച പറ്റിയത് വിനേഷ് ഫോഗട്ടിന്റെ പരിശീലകനും മറ്റ് സ്റ്റാഫുകള്ക്കുമാണെന്നാണ് ഗുസ്തി ഫെഡറേഷന്റെ നിലപാട്.
50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സെമിയില്‍ ക്യൂബയുടെ യുസ്നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് വിനേഷ് ഫൈനലില്‍ എത്തിയത്. എന്നാല്‍ ഭാര പരിശോധനയില്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെടുകയായിരുന്നു.
ഇതിന് പിന്നാലെ വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിടപറയുകയാണെന്നും ഗുഡ്ബൈ റെസലിംഗ് എന്നും സമൂഹമാധ്യത്തിൽ കുറിച്ചാണ് വിനേഷ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.